ഇന്ത്യന്‍ വംശജയായ വനിത ഡോക്ടര്‍ സിഡ്നിയില്‍ കൊല്ലപ്പെട്ട നിലയില്‍, മൃതദേഹം കണ്ടത് സ്യൂട്ട്കേസില്‍!!
ഇന്ത്യന്‍ വംശജയായ വനിത ഡോക്ടര്‍ സിഡ്നിയില്‍ കൊല്ലപ്പെട്ട നിലയില്‍, മൃതദേഹം സ്യൂട്ട്കേസില്‍!!
മെല്‍ബണ്‍: ഇന്ത്യന്‍ വംശജയായ വനിത ഡോക്ടര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ തിരക്കേറിയ ഭാഗത്താണ് മൃതദേഹം സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത്. പ്രീതി റെഡ്ഢി എന്ന 32 വയസുകാരിയായ ദന്തഡോക്ടറാണ് കൊല്ലപ്പെട്ടത്. ഈസ്റ്റേണ്‍ സിഡ്‌നി സ്ട്രീറ്റില്‍ പ്രീതിയുടെ കാറില്‍ ആണ് സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത് എന്ന് സൗത്ത് വെയ്ല്‍സ് പോലീസ് പറയുന്നു.
പ്രീതിയുടെ മുന്‍കാമുകനും റോഡ് അപകടത്തില്‍ മരിച്ചതായി പോലീസ് പറയുന്നു. ഇത് കൂടികണക്കിലെടുക്കുമ്പോള്‍ ഇരുവരുടെയും മരണത്തില്‍ ദുരൂഹത വ്യക്തമാകുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രീതി റെഡ്ഢിയെ കാണാനില്ലായിരുന്നു. ഏറ്റവുമൊടുവില്‍ പ്രീതിയെ ജോര്‍ജ് സ്ട്രീറ്റിലെ മക്‌ഡൊണാള്‍ഡ്‌സിലാണ് കണ്ടത്. ചൊവ്വാഴ്ച്ച പ്രീതിയുടെ കാര്‍ സ്റ്റ്രാച്ചന്‍ ലെനില്‍ കണ്ടെത്തിയിരുന്നു. കാര്‍ പരിശോധിക്കവെയാണ് മൃതദേങം സ്യൂട്ട് കേസില്‍ കണ്ടെത്തിയത്.

നിരവധി തവണ കുത്തേറ്റ നിലയിലാണ് പ്രീതിയുടെ ശരീരം കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. പ്രീതിയും മുന്‍ കാമുകനും സിഡ്‌നിയില്‍മുറിയെടുത്ത് താമസിച്ചതായും പോലീസ് വ്യക്തമാക്കുന്നു. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ പ്രീതി വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച മടങ്ങുന്ന പ്രീതിയുടെസിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. തികച്ചും സാധാരണമായാണ് പ്രീതി മരിക്കും മുമ്പ് സംസാരിച്ചിരുന്നതെന്നും ആസൂത്രിതമായ കൊലപാതകമാണിതെന്നും ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു.












Click it and Unblock the Notifications