Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ; കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ചു

Suicide
ഷാര്‍ജ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കൗണ്‍സില്‍ (ഒഐസിസി) നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അല്‍മജാസിലെ അപ്പാര്‍ട്ട്മന്റെിന്റെ ടോയ്‌ലറ്റിനുള്ളിലാണ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിലകന്‍ എസ് പുല്ലാനി (58) ആണ് മരിച്ചത്. ഡിസംബര്‍ 16 തിങ്കളാഴ്ചയാണ് സംഭവം.

ഓഫീസില്‍ നിന്നും ഉച്ചഭക്ഷണത്തിനുള്ള ഇടവേളയ്ക്ക് പുറത്തിറങ്ങിയതായിരുന്നു തിലകന്‍. ഷാര്‍ജയിലെ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു അദ്ദേഹം. ആത്മഹത്യ ചെയ്യപ്പെട്ട നിലയിലായിരുന്നു മൃതദേഹം. സാമ്പത്തിക പരാധീനതകള്‍ കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് കരുതപ്പെടുന്നത്.

ഷാര്‍ജ സോണിലെ യുഡിഎഫിന്റെ ആക്ടിങ് ചെയര്‍മാന്‍ കൂടിയാണ് തിലകന്‍. ഈ വര്‍ഷം ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ രാഷ്ട്രീയ നേതാവാണ് ഇദ്ദേഹം. ഒരു വര്‍ഷം മുന്‍പാണ് ഇദ്ദേഹത്തിന്റെ ഭാര്യ ലീന മരിച്ചത്. ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് ഏറെ ദുഖിതനായിരുന്നു തിലകനെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു.

ഇദ്ദേഹത്തിന്റെ മക്കളായ ചിന്തു (26), ഉണ്ണി (24) എന്നിവരും ഇദ്ദേഹത്തോടൊപ്പമായിരുന്നു താമസം. അമ്മയുടെ ബലിയിടല്‍ കര്‍മ്മങ്ങള്‍ക്കായി ഇവര്‍ നാട്ടിലേയ്ക്ക് തിരിച്ച അവസരത്തിലായിരുന്നു തിലകന്റെ ആത്മഹത്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+