ഇന്ത്യന്‍ പാസ്‌പോര്‍ട്ട് യുഎഇയില്‍ 5 ദിവസം കൊണ്ട് പുതുക്കാം!!
അബുദാബി : ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ യുഎഇയില്‍ അഞ്ചു ദിവസം കൊണ്ട് പുതുക്കാം. മുന്‍പ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ പുതുക്കുന്നതിന് യുഎഇയിലെ വിവിധ അതോറ്റികളില്‍ നിന്നും 40 ദിവസത്തിന് ശേഷം മാത്രമേ പുതുക്കല്‍ സാധ്യമായിരുന്നുള്ളൂ.
നിയമനടപടികള്‍ പൂര്‍ത്തികരിച്ച ഇന്ത്യകാര്‍ക്ക് അഞ്ചു പ്രവൃത്തി ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കുന്നതിനുള്ള പ്രാരംഭ പ്രവൃത്തികള്‍ ഈ മാസത്തില്‍ ആരംഭിക്കുമെന്ന് യുഎഇ ഇന്ത്യന്‍ അംബാസിഡര്‍ ടിപി സീതരം അറിയിച്ചു.

പുതുക്കുന്ന പാസ്‌പോര്‍ട്ടുകള്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമല്ല. പഴയ പാസ്‌പോര്‍ട്ടില്‍ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങള്‍( അഡ്രസ്സ്, സ്ഥലം, മറ്റു വിവരങ്ങള്‍) വരുന്ന സാഹചര്യത്തില്‍ മാത്രമാണ് പോലീസ് വെരിഫിക്കേഷന്‍ അത്യാവശ്യമായി വരുന്നത്.
കഴിഞ്ഞ മാസങ്ങളില്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് നടപടികള്‍ സ്വീകരിച്ചെങ്കില്‍ പോലും നിരവധി അപേക്ഷകള്‍ കെട്ടികെടുന്നതിനാല്‍ നടപടി വേഗത്തിലാക്കാന്‍ സാധിച്ചില്ല. മെയ്യ് മാസം അവസാനത്തോടെ എല്ലാ നടപടികളും വേഗത്തില്‍ അവസാനിപ്പിച്ച് ജൂണ്‍ മാസം മുതല്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു.












Click it and Unblock the Notifications