കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തു

വിവിധ പ്രസാധകര്‍ പുസ്തകങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക വിലക്കുറവും പരമാവധി ഉപയോഗപ്പെടുത്തുവാനുള്ള തിരക്കിലാണ് പുസ്തക പ്രേമികള്‍.

Google Oneindia Malayalam News

ഷാര്‍ജ: മുപ്പത്തിയഞ്ചാമത് അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് ഷാര്‍ജയില്‍ തിരി തെളിയുമ്പോള്‍ ഇന്ത്യക്കാര്‍ മേളയെ ഒരു ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ തന്നെ ഇന്ത്യന്‍ പവലിയനുകളായിരിക്കും ജനസാഗരമായി മാറുക. വിവിധ പ്രസാധകര്‍ പുസ്തകങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക വിലക്കുറവും പരമാവധി ഉപയോഗപ്പെടുത്തുവാനുള്ള തിരക്കിലാണ് പുസ്തക പ്രേമികള്‍.

മേളയിലെ ഇന്ത്യന്‍ പവലിയന്‍ കോണ്‍സല്‍ ദീപാ ജെയിനും ഇന്ത്യന്‍ സര്‍ക്കാറിന്റെ പബ്ലിക്കേഷന്‍ വിഭാഗം അഡീ. ഡയറക്ടര്‍ ഡോ. സാധന റാവത്തും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഷാര്‍ജ പുസ്തകോത്സവത്തിന്റെ ഫോറിന്‍ അഫയേഴ്സ് എക്സിക്യുട്ടീവ് മോഹന്‍ കുമാര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈഎ റഹീം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

pavalion

മേളയില്‍ വര്‍ധിച്ചു വരുന്ന ഇന്ത്യന്‍ പങ്കാളിത്തം സന്തോഷകരമാണെന്നു പുസ്തകമേളയിലെ ആകര്‍ഷണ കേന്ദ്രമായ ഇന്ത്യന്‍ പവിലിയന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് കോണ്‍സുല്‍ ദീപ ജെയിന്‍ അഭിപ്രായപ്പെട്ടു. ഡിസി ബുക്ക്സ്, മാതൃഭൂമി ബുക്ക്സ്, പെന്‍ഗ്യുന്‍ ബുക്ക്സ് തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള മുഖ്യ പ്രസാധകരെല്ലാം തന്നെ മേളയില്‍ ഉണ്ട്. ചര്‍ച്ചകള്‍, അവാര്‍ഡുകള്‍, പുസ്തക പ്രകാശനം, കുട്ടികള്‍ക്കായുള്ള പരിപാടികള്‍, കൂക്കറി കോര്‍ണര്‍ എന്നിങ്ങനെ ആയിരത്തിലധികം സാംസ്‌കാരിക- വിനോദ- വിജ്ഞാന പരിപാടികളാണ് ഇക്കൊല്ലം ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ നടക്കുക. കുട്ടികള്‍ ഉള്‍പ്പെടെയുള്ള വായനക്കാരുടെ സജീവ പങ്കാളിത്തം തന്നെയാണ് മേളയുടെ വിജയം.

English summary
Indian Pavilion inauguration conducted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X