രക്ഷാബന്ധന്‍ മഹോത്സവം സംഘടിപ്പിച്ചു
ദുബായ്: ഇന്ത്യന്‍ പീപ്പിള്‍ ഫോറം ദുബായിയുടെ ആഭിമുഖ്യത്തില്‍ രക്ഷാബന്ധന്‍ മഹോത്സവം 2016 സംഘടിപ്പിച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ നടന്ന പരിപാടി സ്വാമി ചിദാനന്ദപുരി ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്, ശ്രീമതി ദീപാജയന്‍, സന്ദീപ് ചൗധരി, ഫാദര്‍ അജി ചാക്കോ, മുഹമ്മദ് ഘമുസി, രാജു ബാലക്രഷ്ണന്‍, റവീന്ദര്‍ സിംങ്, തുടങ്ങിയവര്‍ സംസാരിച്ചു.

സുരേഷ് രാധാക്യഷ്ണന്‍ സ്വാഗതവും ഗരീഷ്പത് നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.












Click it and Unblock the Notifications