'പനിപ്പേടി'; ഇന്ത്യയില്‍ നിന്നുള്ള കോഴി ഉത്പ്പന്നങ്ങള്‍ കുവൈത്ത് നിരോധിച്ചു
കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നുള്ള കോഴി ഉത്പ്പന്നങ്ങള്‍ക്ക് കുവൈത്തില്‍ നിരോദനം ഏര്‍പ്പെടുത്തി. ത്രിപുരയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് കുവൈത്ത്, ഇന്ത്യയില്‍ നിന്നുള്ള കോഴി ഉത്പ്പന്നങ്ങള്‍ നിരോധിച്ചത്.
ജനവരിയിലാണ് ത്രിപുരയില്‍ പക്ഷിപ്പനി (എച്ച്5എന്‍വണ്‍) റിപ്പോര്‍ട്ട് ചെയ്തത്. ഒട്ടേറെ പക്ഷികള്‍ ഇവിടെ ചത്തൊടുങ്ങിയിരുന്നു. അധികം വൈകാതെ മിസോറാമിലും പക്ഷികള്‍ ചത്തൊടുങ്ങാന്‍ തുടങ്ങി.

ഇന്ത്യയില്‍ നിന്നുള്ള പൗള്‍ട്രി ഉത്പ്പന്നങ്ങള്‍ ഏറ്റവും അധികം കയറ്റി അയക്കുന്നത് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേയ്ക്കാണ്. കുവൈത്തിന്റെ നിരോധനം പിന്തുടര്‍ന്ന് മറ്റ് രാജ്യങ്ങളും രംഗത്തെത്തിയാല്‍ പൗള്‍ട്രി വിപണിയ്ക്ക് തിരിച്ചടിയാകും.
ഇന്ത്യയില്‍ നിന്നുള്ള കോഴി, മുട്ട തുടങ്ങി എല്ലാ ഇനങ്ങള്‍ക്കും നിരോധനം ബാധകമാണെന്ന് കുവൈത്ത് കൃഷി-മത്സ്യ അതോറിറ്റി അറിയിച്ചു.












Click it and Unblock the Notifications