ദുബായിലെ ഇന്ത്യന്‍ പ്രോപര്‍ട്ടി ഷോയിലെത്തുന്നവര്‍ക്ക് 25 ലക്ഷത്തിന്റെ വീട് സമ്മാനം!!
ദുബായ്: ഇന്ത്യന്‍ പ്രോപര്‍ട്ടി ഷോയ്ക്ക് ദുബായില്‍ തുടക്കമായി. ദുബായ് വേള്‍ഡ് ട്രേഡ് സെന്റില്‍ നടക്കുന്ന പരിപാടി ബോളിവുഡ് നടന്‍ അര്‍ബാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് അര്‍ബാസ് ഖാന്‍. കെട്ടിട നിര്‍മ്മാണ കമ്പനികള്‍, നിര്‍മാതാക്കള്‍, ബാങ്കുകള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. സ്വന്തമായി വീടെന്ന സ്വപ്‌നം കാണുന്നവര്‍ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും പ്രോപര്‍ട്ടി ഷോയില്‍ അണിനിരത്തിയിട്ടുണ്ടെന്ന് സംഘാടകരായ സുമാന്‍സ എക്‌സിബിഷന്‍ പ്രസിഡന്റ് സുനില്‍ ജെയ്‌സ്വാള്‍ പറഞ്ഞു.
മൊത്തം 170 പ്രദര്‍ശകരാണ് മേളയില്‍ എത്തിയിരിക്കുന്നത്. 600 ലധികം പദ്ധതികള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ദിവസവും രാവിലെ 11 മണി മുതല്‍ രാത്രി 8 വരെയാണ് പ്രദര്‍ശനം അരങ്ങേറുന്നത്. ഹാളിലേക്കുള്ള പ്രവേശനം സൗജന്യമാണ്. സന്ദര്‍ശകര്‍ക്ക് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റും ഉപയോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ 25 ലക്ഷം വിലമതിക്കുന്ന ഫല്‍റ്റും സമ്മനമായി ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക കലാമത്സരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിജയികളാകുന്ന കുട്ടികള്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനമായി ലഭിക്കും.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്ത്യയിലെ 100 സ്മാര്‍ട്ട് സിറ്റികളുമായി ബന്ധപ്പെട്ട് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ മികച്ച സാധ്യതകള്‍ തുറക്കപ്പെട്ടിട്ടുണ്ടെന്നും അവസരം പരമാവധി ആളുകള്‍ ഉപയോഗിക്കണമെന്നും സുനില്‍ ജെയ്‌സ്വാള്‍ പറഞ്ഞു. കൊച്ചി, കൊയമ്പത്തൂര്‍ തുടങ്ങിയ വന്‍ നഗരങ്ങളില്‍ നിന്നുള്ള കമ്പനികളും മേളയില്‍ തങ്ങളുടെ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കും. പ്രദര്‍ശനം വ്യാഴാഴ്ച സമാപിക്കും.












Click it and Unblock the Notifications