Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ: ഉറങ്ങുന്നതിനിടെ കട്ടിലില്‍ നിന്നും ജനാലവഴി താഴേയ്ക്ക് വീണ് ഇന്ത്യക്കാരന്‍ മരിച്ചു

ഷാര്‍ജ: ഉറങ്ങുന്നതിനിടെ കട്ടിലില്‍ നിന്നും ജനാലയിലൂടെ താഴേയ്ക്ക് വീണ് ഇന്ത്യക്കാരന്‍ മരിച്ചു . 24കാരനായ യുവാവാണ് ഉറക്കത്തിനിടെ താമസ സ്ഥലത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണ് മരിച്ചത് . ചൊവ്വാഴ്ചയാണ് യുവാവ് താഴേയ്ക്ക് വീണത് .

ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് യുവാവ്. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് താമസം . ത്രീ ടയേര്‍ഡ് ബങ്ക് ബെഡ്ഡിലാണ് യുവാവ് കിടന്നത്. അതും ഏറ്റവും മുകളിലുള്ള മൂന്നാമത്തെ ബെഡ്ഡില്‍. ഉറങ്ങുമ്പോള്‍ ജനാലയും തുറന്നിട്ടിരുന്നു .

Bunk Bed

ഉറക്കത്തിനിടയില്‍ കട്ടിലില്‍ നിന്നും വഴുതിയ ഇയാള്‍ ജാനാലയിലൂടെ പുറത്തേയ്ക്ക് വീണതായാണ് സുഹൃത്തുക്കള്‍ പറയുന്നത് . ഉടന്‍ തന്നെ അല്‍ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു .

യുവാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു . മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഫലം വന്നാല്‍ മാത്രമേ മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നറിയാന്‍ കഴിയൂ .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+