Get Updates
Get notified of breaking news, exclusive insights, and must-see stories!

രൂപയുടെ മൂല്യം കൂടി,പ്രവാസിയ്ക്ക് കഷ്ടകാലം?

ദുബായ്: മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് അരങ്ങൊരുങ്ങുമ്പോള്‍ പ്രവാസിയുടെ നെഞ്ചിടിപ്പേറുകയാണ്. എന്തെന്നാല്‍ രൂപയുടെ മൂല്യം ഉയരുന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം അത്ര നല്ല കാര്യമല്ല. എക്‌സിറ്റ് പോള്‍ ഫലം വന്നപ്പോള്‍ മുതല്‍ തന്നെ രൂപ തിരിച്ച് കയറാന്‍ തുടങ്ങിയിരുന്നു. ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം ഉയര്‍ന്നു. 16 എന്ന നിരക്കില്‍ നിന്നും 15.90 ലേയ്ക്ക് രൂപയുടെ മൂല്യം ഉയര്‍ന്നു

രൂപയ്ക്ക് മൂല്യ തകര്‍ച്ച ഉണ്ടാകുന്നത് പ്രവാസികള്‍ക്ക് ഏറെ ഗുണകരമായിരുന്നു. ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം കുറയുന്നതിനാല്‍ നാട്ടിലേയ്ക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് നല്ല കാലമായിരുന്നു.

എന്നാല്‍ രൂപ തിരിച്ച് കയറാന്‍ തുടങ്ങിയ് എക്‌സേഞ്ച് നിരക്കില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടാക്കി. 15 ലേക്ക് ഉയര്‍ന്ന രൂപയുടെ മൂല്യം ഇനിയും ഉയരാനിടയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. എന്തായാലും പ്രവാസികലുടെ നെഞ്ചിടിപ്പ കൂടുമെന്നുറപ്പ്. രൂപയുടെ മൂല്യം ഉയരുന്നത് പ്രവാസിയെ എങ്ങനെ ബാധിയ്ക്കുമെന്ന് അറിയേണ്ടേ...

മോദിയെത്തി രൂപ തിരിച്ച് വരുന്നു

മോദിയെത്തി രൂപ തിരിച്ച് വരുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് ഉറപ്പായതോടെ ഇടിവ് നേരിട്ട് കൊണ്ടിരുന്ന രൂപ തിരിച്ച വരാന്‍ തുടങ്ങി

ദിര്‍ഹവും രൂപയും

ദിര്‍ഹവും രൂപയും

രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ അത് ഏറെ ഗുണം ചെയ്തിരുന്നത് പ്രവാസികളെയായിരുന്നു. ഒരു ദിര്‍ഹത്തിന്റെ മൂല്യം 16 രൂപയായിരുന്നപ്പോള്‍ പ്രവാസിയെ സംബന്ധിച്ചിടത്തോളം അത് ഗുണകരമായിരുന്നു. എന്നാല്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം ഉയര്‍ന്നത് പ്രവാസിയ്ക്ക് നഷ്ടമായി. ഇപ്പോള്‍ ഒരു ദിര്‍ഹത്തിന് ഏകദേശം 15.90 രൂപയാണ്. അതായത് ദിര്‍ഹം രൂപയിലേക്ക് എക്‌സേഞ്ച് ചെയ്യുമ്പോള്‍ മുന്‍പ് ലഭിച്ചിരുന്നത്രയും പണം ലഭിയ്ക്കില്ല

ഈ നില തുടരും

ഈ നില തുടരും

രൂപയുടെ ഈ തിരിച്ച് വരവ് തുടരുമെന്നാണ് ഗവേഷകര്‍ പറയുന്നത്

വിദേശ പണം

വിദേശ പണം

ലോകത്തില്‍ തന്നെ ഏറ്റവും അധികം വിദേശ പണം എത്തുന്ന രാജ്യം ഇന്ത്യയാണെന്നാണ് 2011 ലെ ലോകബാങ്കിന്റെ കണക്കുകള്‍ പറയുന്നത്.

മലയാളികള്‍

മലയാളികള്‍

ഗള്‍ഫ് മലയാളികളില്‍ നിന്നും കോടിക്കണക്കിന് പണമാണ് കേരളത്തിലേയ്ക്ക് എത്തുന്നത്. രൂപയുടെ ഇടിവ് പ്രവാസികള്‍ക്ക് ഏറെ ഗുണകരമായിരുന്നു. എന്നാല്‍ ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം ഉയരുന്നത് പ്രവാസിയുടെ നെഞ്ചിടിപ്പേറ്റും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+