ആര്‍കെസാറിന് സ്‌നേഹോഷ്മള യാത്രയയപ്പ് നല്‍കി
ഷാര്‍ജ: രണ്ടര പതിറ്റാണ്ടിലേറെ അദ്ധ്യാപനം നടത്തി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും വിരമിച്ച ആര്‍.കെ.സാര്‍ എന്നറിയപ്പെടുന്ന കെ.ആര്‍.രാധാകൃഷ്ണന്‍ നായര്‍ക്ക് അദ്ധ്യാപകരും സ്റ്റാഫംഗങ്ങളും സ്‌നേഹോഷ്മളമായ യാത്രയയപ്പ് സമ്മേളനം ഒരുക്കി. ഗേള്‍സ് വിഭാഗത്തിലും, ബോയ്‌സ് വിഭാഗത്തിലും പ്രത്യേകമായി യാത്രയയപ്പു നല്‍കിയതിനു പുറമെ മറ്റു സ്റ്റാഫംഗങ്ങളും ജീവനക്കാരുടെയും നേത്രത്തിലും പ്ര്‌ത്യേക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
തങ്ങളുടെ ജീവിത യാത്രയില്‍ തങ്ങളോടപ്പം ചേര്‍ന്ന് സഞ്ചരിച്ച ആര്‍ കെയ്ക്ക് നിറകണ്ണുകളോടെയായിരുന്നു പലരും യാത്രയപ്പ് നല്‍കിയത്. ഏറെയും മലയാളി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജീവനക്കാരുമുള്ള ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ പ്രിയങ്കരനായ പ്രിന്‍സിപ്പലായിരുന്നു കെ.ആര്‍.രാധാകൃഷ്ണന്‍ നായര്‍.

36 വര്‍ഷത്തോളമുള്ള അദ്ധ്യാപന ജീവിതത്തില്‍ എല്ലാതരം ജീവനക്കാരുമായുള്ള ആത്മ ബന്ധമാണ് യാത്രയയപ്പു സമ്മേളനങ്ങളില്‍ മുഴങ്ങി കേട്ടത്. മലയാളം വിഭാഗം തലവനും സ്‌കൗട്ട് മാസ്റ്ററുമായ എം.റജിദീന്‍ ആര്‍.കെ.സാറിനെ കുറിച്ച് എഴുതിയ കവിത ചടങ്ങില്‍ ആലപിച്ചു. വിവിധ പരിപാടികളിലായി അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് മാത്യു ജോയന്റ് ജനറല്‍ സെക്രട്ടറി വി.നാരായണന്‍ നായര്‍, പ്രമോദ് മഹാജന്‍, മുഹമ്മദ് അമീന്‍, മിനി മേനോന്‍, അഡ്വ.അബ്ദുല്‍ കരീം, രാജീവ് മാധവന്‍, അസ്‌റ ഹുസൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications