ഇന്ത്യന്‍ കപ്പല്‍ ഒമാന്‍ കടലില്‍ മുങ്ങി!
ഷാര്‍ജ: യമനിലെ അല്‍ മുക്കല്ലാ തുറമുഖത്തേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ചരക്കു കപ്പല്‍ ഒമാന്‍ കടലില്‍ മുങ്ങിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഷാര്‍ജയില്‍ നിന്നും പുറപ്പെട്ടതാണ് കപ്പല്‍.
കപ്പലിലെ മുഴുവന്‍ ജീവനക്കാരെയും റോയല്‍ ഒമാന്‍ പോലീസും ഒമാന്‍ മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയതായാണ് വിവരം. ഒമാന്‍ സൂറിന് സമീപം ജലാന്‍ ബാനി ബുഅലിയിലാണ് സംഭവം. ഇന്ത്യയില്‍ നിന്നുള്ള 11 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

ആഹാര സാധനങ്ങളും ഏതാനും വാഹനങ്ങളുമായിരുന്നു കപ്പലിലുണ്ടായിരുന്നതെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications