കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോളി ആഘോഷത്തിന് കൊഴുപ്പേകാന്‍ ദുബായില്‍ യോയോ ഹണി സിംഗ് എത്തുന്നു

Google Oneindia Malayalam News

ദുബായ്: പ്രശസ്ത ബോളിവുഡ് ഗായകനും മ്യൂസിക് പ്രൊഡ്യുസറുമായ യോയോ ഹണി സിംഗ് ദുബായ് കണ്‍ട്രി ക്ലബ് ഒരുക്കുന്ന രംഗ് ദേ ഹോളി ഫെസ്റ്റിവലില്‍ പങ്കെടുക്കും. ബോളിവുഡില്‍ നിരവധി ഗാനങ്ങള്‍ ആലപികുകയും, വ്യത്യസ്തമാര്‍ന്ന റാപ്പുകളില്‍ പുറത്തിറക്കിയ അങ്ക്രെസി ബീത്ത്, ഹൈ ഹീല്‍സ്, ബ്ലു അയിസ് എന്നീ ഗാനങ്ങള്‍ ഹിറ്റുകളായി മാറ്റുകയും ചെയ്ത യോയോ ഹണി സിംഗ് മാര്‍ച്ച് 25ന് വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതല്‍ ഗര്‍ഹൂദ് വണ്ടര്‍ലാന്‍ഡ് തീം ആന്‍ഡ് വാട്ടര്‍ പാര്‍ക്കിലാണ് ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കുക.

rangde2016-yoyohoneysingh

ദുബായില്‍ ഇത്തരത്തിലുള്ള ഹോളി ആഘോഷ പരിപാടി ഇന്ത്യന്‍ പ്രവാസികളില്‍ ഒരു പുതിയ അനുഭവമാകുമെന്നും ഇത് ഒരുക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും കണ്‍ട്രി ക്ലബ് ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ രാജീവ് റെഡ്ഡി പറഞ്ഞു.

rangde2016-nehakakkar

മറ്റു ബോളിവുഡ് ഗായകരായ നേഹ കക്കാര്‍, അല്‍ഫാസ് കൂടാതെ മിന്‍ക്ക് ബ്രാര്‍, ഡിജെ ചെതാസ്, ഡിജെ ഷാഡോ ദുബായ്, ഡിജെ അക്തര്‍, ഡിജെ ഭുദ്ധ, ഡിജെ എ.വീ എന്നിവരും യോയോ സിംഗിനോപ്പം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

English summary
Indian singer Yo Yo Honey Singh at Dubai as apart of Holi Festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X