ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അജ്മാന്‍ സ്വീകരണച്ചടങ്ങും യാത്രയയപ്പും സംഘടിപ്പിച്ചു
അജ്മാന്‍: കേരള സര്‍ക്കാറിന്റെ കീഴിലുള്ള നോര്‍ക്കയുടെ പ്രവര്‍ത്തക സമിതിയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ കൊച്ചുകൃഷ്ണനു സ്വീകരണവും, നീണ്ടകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത സാഹിത്യകാരന്‍ ശ്രീ ലത്തീഫ് മമ്മിയൂര്‍, അജ്മാന്‍ ഖലീഫ ഹോസ്പിറ്റലിലെ നീണ്ട കാലത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ശ്രീ രാമഭദ്രന്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അജ്മാന്‍ യാത്രയയപ്പു സംഘടിപ്പിച്ചു.

അജ്മാന്‍ ഈറ്റ് വെല്‍ റെസ്റ്റോറന്റില്‍ വെച്ചു നടന്ന ഐ എസ്സ് സി പ്രസിഡന്റ് ശ്രീ ജാസിം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് വൈ എ റഹീം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ ശ്രീ പ്രിയനന്ദനന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ വെച്ച് ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷനില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മിറ്റിയിലെ ഐ എസ്സ് സി അജ്മാന്‍ അംഗങ്ങളായ ബിജു സോമന്‍, സന്തോഷ്, അനില്‍ വാര്യര്‍, ഉണ്ണികൃഷ്ണന്‍, ശ്രീപ്രകാശ് എന്നിവരെ അനുമോദിച്ചു. ഐ എസ്സ് സി ജെനറല്‍ സെക്രട്ടറി ഷിഹാബ് മലബാര്‍ സ്വാഗതവും, ട്രഷറര്‍ ഗിരീശന്‍ നന്ദിയും പ്രകാശിപ്പിച്ചു.












Click it and Unblock the Notifications