ഷാര്‍ജ: ഇന്ത്യന്‍ വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബ് സ്വദേശിനിയും എട്ടാം ക്ളസ് വിദ്യാര്‍ഥിനിയുമായ ഹര്‍ജബ് കൗറി(14)നെയാണ് ഖാസിമിയ്യിലെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നാം നിലയിലെ ബാല്‍ക്കണിയുടെ അടുത്താണ് മൃതദേഹം കണ്ടെത്തിയത്.
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. അജ്മനിലാണ് ഹര്‍ജബ് താമസിയ്ക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിന് മുന്നില്‍ കുട്ടി ബസിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ പിന്നീട് കുട്ടി ഷാര്‍ജ മെഗാമാളിലെത്തിയതായും തിരിച്ചറിഞ്ഞു.

ഷാര്‍ജ മെഗാ മാളിലേയ്ക്ക് ടാക്‌സിയിലാണ് കുട്ടി യാത്ര ചെയ്തത്. ടാക്‌സി കൂലി കൊടുക്കാന്‍ പണമില്ലാത്തിനാല്‍ ഒരു സ്വര്‍ണ കമ്മല്‍ ഊരി ഡ്രൈവര്‍ക്ക് നല്‍കി. വൈകിട്ട് നാല് മണിയ്ക്ക് തന്റെ അമ്മയെ വിളിച്ച് കമ്മല്‍ നല്‍കിയാല്‍ ടാക്‌സി കൂലി കിട്ടുമെന്നും ഡ്രൈവറോട് കുട്ടി പറഞ്ഞിരുന്നു.
മെഗാമാളില്‍ നിന്ന് കുറഞ്ഞത് 500 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയ കെട്ടിടം. ഈ കെട്ടിടത്തില്‍ കുട്ടിയുടെ സ്‌കൂളിലെ ഒരു അധ്യാപിക താമസിയ്ക്കുന്നു. ഇവരുടെ ഫഌര്‌റിലെ ബാല്‍ക്കണിയ്ക്കരികില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം അല്‍ഖ്വാസിമി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications