കിന്‍ഡയോട് കൊഞ്ചി പണി കിട്ടിയത് പ്രവാസികള്‍ക്ക്
ദുബായ്: ഫേസ് ബുക്കിലെ 'സുന്ദരി'യുടെ ചതിയില്‍ കുടങ്ങി ഇന്ത്യന്‍ യുവാക്കള്‍ക്ക് നഷ്ടമായത് 25000 ത്തോളം ദിര്‍ഹം. സുന്ദരിയെ നേരിട്ട് കണ്ടപ്പോഴോ അത് മറ്റൊരു ഇന്ത്യക്കാരന്‍ .20 കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി ഫേസ് ബുക്കിലൂടെ ആള്‍മാറാട്ടം നടത്തി കബളിപ്പിച്ചതിലധികവും ഇന്ത്യക്കാരെ.
വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് വിദ്യാര്‍ഥി തട്ടിപ്പ് നടത്തിയത്. ഫേസ്ബുക്കില്‍ സിറിയന്‍ യുവതിയുടെ വ്യാജ പ്രൊഫൈല്‍ ഇതിനായി യുവാവ് ഉണ്ടാക്കി. അതിന് ശേഷം ഇന്ത്യക്കാരായ പല യുവാക്കളുമായും ചാറ്റിംഗ് നടത്തി. 'കിന്‍ഡ'യെന്ന ഫേസ്ബുക്ക് സുന്ദരിയെ നേരിട്ട് കാണാന്‍ പല എഫ്ബി സുഹൃത്തുക്കളും ആഗ്രഹമറിയിച്ചു.

സെയില്‍സ് എക്‌സിക്യൂട്ടീവായ 32 കാരനാണ് തട്ടിപ്പിന് ഇരയായത്. കിന്‍ഡെയ നേരിട്ട് കാണാന്‍ സെയില്‍ എക്‌സിക്യൂട്ടീവ് ആഗ്രഹം പ്രകടിപ്പിച്ചു. സബീല്‍ പാര്‍ക്കില്‍ എത്താന്‍ യുവാവിനോട് ഫേസ്ബുക്ക് സുന്ദരി ആവശ്യപ്പെട്ടു. എന്നാല്‍ പാര്‍ക്കിലെത്തിയ യുവാവിനെതേടിയെത്തിയ കിന്‍ഡയുടെ സഹോദരനെന്ന് പരിചയപ്പെടുത്തിയ 20 കാരനായിരുന്നു.
കിന്‍ഡയെ ഇയാള്‍ ശല്യം ചെയ്‌തെന്നും പൊലീസില്‍ ഏല്‍പ്പിയ്ക്കുമെന്നും താനൊരു സിഐഡി ആണെന്നും വിദ്യാര്‍ഥി പറഞ്ഞു. കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ 25000 ദിര്‍ഹം നല്‍കണമെന്ന് ആവശ്യപ്പെട്ടു. തന്റെ കൈയ്യില്‍ ഇത്രയും പണം ഇല്ലെന്നും തന്റെ ഓഫീസിലെത്തിയാല്‍ പണം നല്‍കാമെന്നും പറഞ്ഞു.
തുടര്‍ന്ന് വിദ്യാര്‍ഥി ഓഫീസിലെത്തി പണം വാങ്ങി മറഞ്ഞു. പിന്നീടാണ് കിന്‍ഡയെന്നത് വ്യാജ പ്രൊഫൈലാകാമെന്ന സംശയം ഉണ്ടായത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതിപ്പെട്ടു. കിന്‍ഡയുമായി ചാറ്റ് തുടരാന്‍ പൊലീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇന്ത്യക്കാരന്‍ തന്റെ സുഹൃത്തായ മറ്റൊരു സെയില്‍സ് മാനെ(ഇയാളും ഇന്ത്യക്കാരനാണ്) ഉപയോഗിച്ച് കിന്‍ഡയോട് ചാറ്റിംഗ് തുടങ്ങി. പതിവ് പോലെ കാണാമെന്ന് കിന്‍ഡ സമ്മതിച്ചു.
പൊലീസിനൊപ്പം യുവാവ് പറഞ്ഞ സ്ഥലത്തെത്തി. കിന്‍ഡയുടെ സഹോദരനാണെന്ന് അവകാശപ്പെട്ട് വിദ്യാര്‍ഥി എത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പണം ഓഫീസിലാണെന്നും ഓപ്പം വന്നാല്‍ തരാമെന്നും യുവാവ് പറഞ്ഞു. ഓഫീസില്‍ എത്തി പണം വാങ്ങുന്നതിനിടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിയെ മൂന്ന് മാസത്തെ തടവ് ശിക്ഷയ്ക്കും അതിന് ശേഷം നാട് കടത്താനും കോടതി ഉത്തരവിട്ടു












Click it and Unblock the Notifications