കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: നേപ്പാളി വനിതയെ പീഡിപ്പിച്ചു, ഇന്ത്യന്‍ സൂപ്പര്‍വൈസര്‍ അറസ്റ്റില്‍

ജോലിസ്ഥലത്തുവച്ച് പീഡനം, ഇന്ത്യക്കാരന്‍ ദുബായില്‍ അറസ്റ്റില്‍

  • By Sandra
Google Oneindia Malayalam News

ദുബായ്: മദ്യപിച്ചെത്തി നേപ്പാളി വനിതയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യക്കാരനായ സൂപ്പര്‍വൈസര്‍ അറസ്റ്റില്‍. 47 കാരനായ സൂപ്പര്‍ വൈസറാണ് അറസ്റ്റിലായത്. സഹപ്രവര്‍ത്തകയായ വനിതയെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷമായിരുന്നു പീഡിപ്പിച്ചതെന്നാണ് പ്രോസിക്യൂഷന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.

എന്നാല്‍ കോടതിയില്‍ ഹാജരാക്കി.യ പ്രതി തനിക്കെതിരെ ചുമത്തിയ ലൈംഗികാതിക്രമമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിരസിച്ചു. കഴിഞ്ഞ ജൂലൈ 10നായിരുന്നു സംഭവം. പുലര്‍ച്ചെ രണ്ട് മണിക്ക് ജോലി കഴിഞ്ഞ് വിശ്രമ മുറിയില്‍ ഇരിക്കുന്നതിനിടെ മദ്യാസക്തിയിലെത്തിയ സൂപ്പര്‍വൈസര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് നേപ്പാളി യുവതി കോടതിയില്‍ വ്യക്തമാക്കിയത്. തന്നെ പീഡിപ്പിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറയുന്നു.

arrest

സംഭവത്തെ തുടര്‍ന്ന് സെക്യൂരിറ്റി ഗാര്‍ഡിനെ കണ്ട് യുവതി അന്നേ ദിവസം നടന്ന സംഭവങ്ങള്‍ ധരിപ്പിച്ചു. പിന്നീട് പൊലീസ് എത്തിയ ശേഷമാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിയ്ക്ക് ്‌വേണ്ടി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ വൈകിട്ട് മൂന്നോടെ പ്രതി അറസ്റ്റിലാവുകയും ചെയ്തു.

ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് യുവതിയുടെ സമ്മതം ലഭിച്ചിരുന്നുവെന്നും തന്നെ അസഭ്യം പറഞ്ഞതിനാലാണ് യുവതിയെ അടിച്ചതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കേസിന്റെ വിചാരണ നവംബര്‍ 15ലേക്ക് മാറ്റിവച്ചിട്ടുണ്ട്.

English summary
Indian supervisor arrested in Dubai on raping Nepali women. Indian man denied charges on molestation against women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X