അമിത വേഗതയിലോടുന്ന ബസ് ഡ്രൈവര്‍മാരെ 'തോക്ക്' കാട്ടി ഭീഷണിപ്പെടുത്തിയ ഇന്ത്യക്കാരന് അറസ്റ്റില്‍
ദുബായ്: അമിതവേഗതയിലോടുന്ന ബസ്സുകളിലെ ഡ്രൈവര്‍മാരെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ഇന്ത്യന്‍ യുവാവ് ദുബയില്‍ വിചാരണ നേരിടുന്നു. മാര്‍ച്ച് രണ്ടിന് അല്‍ ബര്‍ഷ പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് 35കാരനായ ഇന്ത്യന്‍ ടെക്നീഷ്യന് വിചാരണ നേരിടുന്നത്. ഇയാള്‍ മൂന്ന് ബസ് ഡ്രൈവര്‍മാരുടെ കാബിനില്‍ ചെന്ന് തോക്ക് ചൂണ്ടി വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് കേസ്. വേഗത കുറച്ച് വാഹനമോടിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയത്രെ.
എന്നാല്‍ മകളുടെ കളിത്തോക്കാണ് കൈയിലുണ്ടായിരുന്നതെന്നും ബസ്സില്‍ യാത്ര ചെയ്യുന്ന തന്റെയും മറ്റുള്ളവരുടെയും സുരക്ഷ കണക്കിലെടുത്താണ് ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തിയതെന്നുമാണ് യുവാവിന്റെ വിശദീകരണം. പൊതുനന്മയായിരുന്നു താന്‍ ലക്ഷ്യമിട്ടതെന്നും യുവാവ് പറഞ്ഞു. ആളുകളുടെ ജീവന് ഭീഷണിയുയര്‍ത്തി വാഹനമോടിക്കുന്നവരെ പേടിപ്പിക്കുകയും നല്ലരീതിയില്‍ വാഹനമോടിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതെന്നും ഇദ്ദേഹം പോലിസിനോട് പറഞ്ഞു.

യുവാവിന്റെ ഭീഷണിക്കിരയായ ബസ് ഡ്രൈവര്‍മാരിലൊരാളാണ് ഇയാള്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയത്. പേടിച്ചരണ്ട മൂന്നു പേര് തന്റെ അടുക്കല്‍ വന്ന് ഒരാള്‍ തോക്ക് കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിപ്പെട്ടിരുന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്ന പോലിസുദ്യോഗസ്ഥന് കോടതിയെ ബോധിപ്പിച്ചു. കാറില്‍ കയറിയ യുവാവിനെ പിന്തുടര്‍ന്ന പോലിസ് സംഘം വഴിയില്‍വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അമിതവേഗത്തില്‍ അശ്രദ്ധമായി ബസ്സോടിച്ച ഡ്രൈവര്‍മാരെയാണ് കളിത്തോക്ക് ഉപയോഗിച്ച് താന്‍ ഭീഷണിപ്പെടുത്തിയതെന്ന് ഇയാള്‍ മൊഴിനല്‍കിയതായും പോലിസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത് കളിത്തോക്കായിരുന്നുവെന്നും പോലിസ് സ്ഥിരീകരിച്ചു. കേസ് ദുബയ് കോടതി മെയ് 20ന് വീണ്ടും പരിഗണിക്കും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications