കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്മന്‍: അച്ഛനും അമ്മയും സ്ഥിരമായി വഴക്കിടുന്നു, മനംമടുത്ത് മലയാളി വിദ്യാര്‍ഥികള്‍ ഒളിച്ചോടി

Google Oneindia Malayalam News

അജ്മന്‍: അജ്മനില്‍ നിന്നും കാണാതായ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളെ കണ്ടെത്തി. അജ്മനിലെ തീരദേശ പാതയില്‍ നിന്നാണ് പൊലീസ് കുട്ടികളെ കണ്ടെത്തിയത്. സഹോദരങ്ങളായ വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായത്. വീട്ടിലേയ്ക്ക് മടങ്ങാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലായിരുന്നുവെന്നും മാതാപിതാക്കള്‍ സ്ഥിരമായി വഴക്കിടുന്നത് കണ്ട് മനംമടുത്താണ് വീട് വിട്ടതെന്നും കുട്ടികള്‍ പറഞ്ഞു .

അജ്മനിലെ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായ സഹോദരങ്ങളെയാണ് ഞായറാഴ്ച ഉച്ചയോടെ കാണാതായത് . കുട്ടികളെ കാണാതായ വിവരം പുറത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയും കുട്ടികളെ കണ്ടെത്താന്‍ രംഗത്തിറങ്ങി . ഇതിനിടെ കുട്ടികളുടെ അമ്മ പ്രീജ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു .

Ajman, Kidd

ഞായറാഴ്ച ഉച്ചയോടെ സുഹൃത്തുക്കളെ കാണാന്‍ പോയ കുട്ടികള്‍ തിരികെ എത്തിയില്ലെന്നായിരുന്നു പ്രീജയുടെ പരാതി. മൂത്തകുട്ടിയ്ക്ക് അസുഖമുണ്ടായിരുന്നെന്നും ഇവര്‍ പറഞ്ഞു .

Ajman 2

കുട്ടികളുടെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അവര്‍ വീട്ടില്‍ തന്നെ ഉപേക്ഷിച്ചിരുന്നു. തങ്ങള്‍ ബോധപൂര്‍വ്വം വീട്ടിലേയ്ക്ക് തിരികെ പോകാത്തതാണെന്നും എന്നും അച്ഛനും അമ്മയും തമ്മില്‍ വഴക്കിടുന്നതിന് സാക്ഷിയാകേണ്ടി വന്നതിനാലാണ് ഒളിച്ചോട്ടമെന്നും കുട്ടികള്‍ പറഞ്ഞു .

English summary
Indian teens missing for 3 days found hiding in Ajman Corniche.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X