പ്രവാസി ഇന്ത്യക്കാരന് സ്വാതന്ത്ര്യദിന സമ്മാനം- 6.4 കോടി രൂപ, മലയാളിക്ക് ബിഎംഡബ്ല്യു ബൈക്ക്
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ് ഡിയില്‍ ആഗസ്ത് 15ന് നടന്ന ഡ്യൂട്ടി ഫ്രീ മിലേനിയം മില്യനെയര്‍ നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് 10 ലക്ഷം ഡോളര്‍ സമ്മാനം.
ബ്രോണ്‍വിന്‍സ് എസ് മുന്‍സ് എന്ന ഇന്ത്യക്കാരനാണ് 6.4 കോടിയോളം സമ്മാനമായി ലഭിച്ചത്. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇദ്ദേഹം എടുത്ത 3484 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.

3963 നമ്പര്‍ ടിക്കറ്റെടുത്ത ജപ്പാന് സ്വദേശി ടൊമൊയുകി കവാനയാണ് മറ്റൊരു കോടീശ്വരന്. ഈ സമ്മാനത്തിന് അര്‍ഹനാവുന്ന ആദ്യ ജപ്പാന്കാരന് കൂടിയാണിദ്ദേഹം.
ഫൈനെസ്റ്റ് സര്‍പ്രൈസ് വിഭാഗത്തില്‍ നടന്ന നറുക്കെടുപ്പില്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്ന അയല്‍രാജ്യങ്ങളായ പാകിസ്താന്, ഇന്ത്യന്‍ സ്വദേശികള്‍ക്ക് ഒന്നും രണ്ടും സമ്മാനങ്ങള്‍ ലഭിച്ചു. മുസമ്മില്‍ എന്‍ എന്ന പാക്കിസ്താന്കാരന് ആസ്റ്റന്‍ മാര്ട്ടിന് റാപിഡ് കാറാണ് സമ്മാനമായി ലഭിച്ചത്. പ്രൊമോഷന് നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള ഇദ്ദേഹം എടുത്ത 1705 നമ്പര്‍ ടിക്കറ്റില്‍ വിലകൂടിയ കാര്‍ അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച സ്വാതന്ത്ര്യദിന സമ്മാനമായാണ് താന്‍ ഇതിനെ കണക്കാക്കുന്നതെന്ന് മുസമ്മില്‍ പറഞ്ഞു.
ഒമാനില്‍ താമസിക്കുന്ന മലയാളിയായ സഹീര്‍ എ ആശാരിക്കണ്ടിക്ക് ബി.എം.ഡബ്ല്യു എസ് 1000 ആര് മോട്ടോര്‍ ബൈക്കാണ് സ്വാതന്ത്ര്യദിനത്തില്‍ സമ്മാനമായി ലഭിച്ചത്. 35കാരനായ ഇദ്ദേഹം ദുബയ് വിമാനത്താവളത്തില്‍ നിന്ന് തന്നെയെടുത്ത 952 നമ്പര്‍ ടിക്കറ്റിലായിരുന്നു ഇത്.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications