ഇന്ത്യക്കാരെ വിടാതെ ഭാഗ്യം; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 8 കോടി നേടി യുവാവ്
ദുബൈ: ലോട്ടറി ഒരു ഭാഗ്യപരീക്ഷണമാണ് എവിടെയോ നമ്മളെ കാത്ത് ഒരു ഭാഗ്യം മറഞ്ഞുനിൽപ്പുണ്ടെന്ന വിശ്വാസത്തിലാണ് ഓരോ ആളും ലോട്ടറി എടുക്കുന്നത്. കഷ്ടപ്പാടിൽ നിന്നുമൊക്കെ എന്നെന്നേക്കുമായി രക്ഷപ്പെടാം എന്ന വിശ്വാസത്തിലും മക്കളേയും കുടുംബത്തേയും നന്നായി നോക്കാമെന്ന വിശ്വാസത്തിലും കടം വീട്ടി സന്തോഷത്തോടെ ജീവിക്കാമെന്ന വിശ്വാസത്തിലുമൊക്കെയാണ് ആളുകൾ ലോട്ടറി എടുക്കുന്നത്.
കേരളത്തിലെ പൂജ ബംബറിന്റെ ഫലം ഒക്കെ വന്ന് വിജയിയെ കാത്തിരിക്കുകയാണ്. എന്നാൽ ഇനി പറയുന്ന കേരളാ ലോട്ടറിയെ കുറിച്ചല്ല ദുബായിൽ ലോട്ടറി അടിച്ച ഇന്ത്യക്കാരനെക്കുറിച്ചാണ്...ബുധനാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് സമ്മാനം അടിച്ചത്. 10 ലക്ഷം ഡോളർ (എട്ട് കോടിയിലധികം ഇന്ത്യൻ രൂപ) ഭാഗ്യവാൻ സ്വന്തം ആക്കിയത്.

മുംബൈ സ്വദേശിയായ രാഹുൽ വിനോദ് ആനന്ദിനാണ് ലോട്ടറി അടിച്ചത്. ദുബൈയിൽ താമസിക്കുന്ന രാഹുൽ 2016 മുതൽ സ്ഥിരമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുത്തുവരികയായിരുന്നു. 36 വയസാണ് രാഹുലിന്. നവംബർ ഒന്നിന് ഓൺലൈനായി എടുത്ത 0099 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ബുധനാഴ്ച രാഹുലിനെ ഭാഗ്യം തേടിയെത്തിയത്.

രാഹുൽ ദുബൈയിൽ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ സെയിൽസ് മാനേജറാണ്. 12 വർഷമായി യുഎഇയിൽ താമസിക്കുന്ന അദ്ദേഹം ലോട്ടറി അടിച്ചതറിഞ്ഞ സന്തോഷത്തിലാണ്. ദുബൈ ഡ്യൂട്ടി ഫ്രീക്ക് അദ്ദേഹം നന്ദി അറിയിച്ചു. "ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെ ജീവിതം മാറിമറിഞ്ഞ നിരവധിപ്പേരിൽ ഒരാളായി മാറാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. സമ്മാനം ലഭിക്കുന്ന തുക നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കും, നിരവധിപ്പേർക്ക് അത് പ്രയോജനപ്പെടുകയും ചെയ്യും" - രാഹുൽ പറഞ്ഞു.

1999ൽ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയർ നറുക്കെടുപ്പ് ആരംഭിച്ചതിൽ പിന്നെ പത്ത് ലക്ഷം ഡോളർ സമ്മാനം നേടുന്ന 199-ാമത്തെ ഇന്ത്യക്കാരനാണ് രാഹുൽ. ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുന്നവരിലും ഏറ്റവുമധികം പേർ ഇന്ത്യക്കാർ ആണ്. മില്ലേനിയം മില്യനയർ നറുക്കെടുപ്പിന് ശേഷം നടന്ന ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലും ഇന്ത്യക്കാരിക്കാണ് ആഡംബര കാർ സമ്മാനമായി ലഭിച്ചത്.

27 വയസുകാരിയായ ആകാൻഷയ്ക്ക് ബിഎംഡബ്ല്യൂ 760എൽഐ എക്സ് ഡ്രൈവ് കാറാണ് ഇന്ന് നടന്ന നറുക്കെടുപ്പിലൂടെ ലഭിടച്ചത്. മൂന്ന് വർഷമായി ഫുജൈറയിൽ താമസിക്കുന്ന ആകാൻഷയ്ക്ക് നവംബർ ഒൻപതിന് വാങ്ങിയ 0675 നമ്പർ ടിക്കറ്റിലൂടെയാണ് ഈ നേട്ടം ലഭിച്ചത്. ഫുജൈറയിലെ ഇംഗ്ലീഷ് സ്‍കൂൾ ഓഫ് കൽബയിൽ ഹൈസ്‍കൂൾ അധ്യാപികയായ ആകാൻഷ 1822-ാം സീരിസ് നറുക്കെടുപ്പിലേക്ക് രണ്ട് ടിക്കറ്റുകളെടുത്തിരുന്നു. ആകാൻഷക്ക് പുറമെ രണ്ട് പാകിസ്ഥാൻ പൗരന്മാരും ഇന്ന് നടന്ന ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പുകളിൽ ആഡംബര കാറുകൾ സമ്മാനമായി നേടി.












Click it and Unblock the Notifications