സൗദി 'സ്ത്രീകള്‍' ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിയുടെ കൈ വെട്ടിമാറ്റി
റിയാദ്: സൗദി അറേബ്യയില്‍ ജോലി തേടിയെത്തിയ തമിഴ്നാട് സ്വദേശിയുടെ കൈ വെട്ടി മാറ്റി. വീട്ടുജോലിക്കാരിയുടെ വീസയില്‍ രാജ്യത്തെത്തിയ സ്ത്രീയാണ് കൊടിയ പീഡനങ്ങള്‍ ഏറ്റ് വാങ്ങിജീവിതം തള്ളിനീക്കുന്നത്. തമിഴ്നാട് നോര്‍ത്ത് ആര്‍ക്കാട് ജില്ലയിലെ കട്പാടിയ്ക്കടുത്ത് മൂങ്കിലേരി സ്വദേശിനിയായ കസ്തൂരി മുനിരത്നം (55) ആണ് വലത് കൈ നഷ്ടപ്പെട്ട നിലയിലും ശരീരത്തിന് ഗുരുതരമായി പരിക്കേറ്റ നിലയിലും റിയാദിനെ കിങ്ഡം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ട് മാസം മുമ്പാണ് കസ്തൂരി സൗദിയില്‍ എത്തുന്നത്. റിയാദിലെ സ്ത്രീകള്‍ മാത്രം താമസിയ്ക്കുന്ന ഒരു വീട്ടിലാണ് ഇവരെ ജോലിയ്ക്കാക്കിയത്. കടുത്ത പീഡനവും ജോലിഭാരവും കാരണം ഇവര്‍ ആകെ ദുരിതത്തിലായിരുന്നു. നാട്ടിലേയ്ക്ക് ഫോണ്‍ ചെയ്യാന്‍ പോലും സ്ത്രീകള്‍ ഇവരെ അനുവദിച്ചിരുന്നില്ല.
ഒരു ദിവസം വീടിന് പുറത്ത് കണ്ട തമിഴ്നാട് സ്വദേശിയോട് തന്റെ കഷ്ടപ്പാടുകള്‍ സ്ത്രീ വിവരിച്ചു. ഇത് കണ്ട സൗദി വനിത കസ്തൂരിയെ മുറയിലടച്ചു. തുടര്‍ന്ന് കൊടിയ മര്‍ദ്ദനമായിരുന്നു. ജനാലയില്‍ തുണികെട്ടി രക്ഷപ്പെട്ട് താഴെയിറങ്ങിയ കസ്തൂരിയെ കത്തിയുമായി ചാടിവീണ ആരോ ആക്രമിച്ച് കൈ വെട്ടിമാറ്റി. അബോധാവസ്ഥയിലായ ഇവര്‍ക്ക് പിന്നീട് നടന്നതൊന്നും ഓര്‍മ്മയില്ല.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം തമിഴ്നാട് ഘടകം ഭാരവാഹി റാഷിദ് ഖാന് ആണ് സ്ത്രീയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും കസ്തൂരിയെ സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് ഹൈ അല്സാഫ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.
മാറാരോഗിയായ ഭര്‍ത്താവ് മുനിരത്നവും മൂന്ന് പെണ്മക്കളും ഒരു ആണ്‍കുട്ടിയും അടങ്ങുന്നതാണ് ഇവരുടെ കുടുബം. കുടുംബത്തിന്റെ നിത്യ ചെലവിനുള്ള പണം കണ്ടെത്താനാണ് പ്രായധിക്യം പോലും കണക്കിലെടുക്കാതെ കസ്തൂരി സൗദി അറേബ്യയിലേയ്ക്ക് എത്തിയത്.
വലതു കൈ നഷ്ടപ്പെട്ട ശരീരത്തിലേയ്ക്ക് നോക്കി കരയുകയാണ് കസ്തൂരി. ആശുപത്രിയിലെ കമാല്‍ എന്ന തമിഴ്നാട് സ്വദേശിയും ഇടുക്കി സ്വദേശിനിയായ ജിസ എന്ന നഴ്സും എല്ലാ സഹായങ്ങളും നല്കി കസ്തൂരിയ്ക്കൊപ്പമുണ്ട്.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications