കുവൈത്ത്: ഐസിസ് ബന്ധം, ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍, അറസ്റ്റിലായത് മലയാളിയോ!!!
കുവൈത്ത് സിറ്റി: ഭീകരസംഘടനയായ ഐസിസുമായി ബന്ധമുള്ള ഇന്ത്യക്കാരന്‍ കുവൈത്തില്‍ അറസ്റ്റില്‍. എന്‍ഐഎയുടെ നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ്. അബ്ദുള്ള ഹാദി അബ്ദുള്‍ റഹ്മാനാണ് അറസ്റ്റിലായത്.
ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും ഫണ്ടിംഗ് നടത്തുന്നതിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഐസിസിലേക്കുള്ള റിക്രൂട്ട്‌മെന്റിന്റെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന ആദ്യത്തെ അറസ്റ്റാണിത്.
ഐസിസില്‍ ചേര്‍ന്ന ഫിലിപ്പിനി യുവതിയെ അറസ്റ്റുചെയ്തുവെന്ന് വെള്ളിയാഴ്ച കുവൈത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ യുവാവ് അറസ്റ്റിലാവുന്നത്. വീട്ടുജോലിക്കായി ജൂണില്‍ കുവൈത്തിലെത്തിയ യുവതിയാണ് ഐസിസില്‍ ചേര്‍ന്ന് ആക്രമണം നടത്താന്‍ പദ്ധതിയിട്ടത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. യുവതിയുടെ ഇമെയില്‍ പരിശോധിച്ച പോലീസിന് ഐസിസുമായി യുവതിക്ക് ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളും ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

എണ്ണ നിക്ഷേപമുള്ള കുവൈത്ത് ഐസിസിന്റെ ലക്ഷ്യമാണെന്നിരിക്കെ ആക്രമണം നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ച യുവതിയുടെ നീക്കങ്ങള്‍ ഇല്ലാതാക്കിയതിനെ പിന്നാലെയാണ് ഇന്ത്യന്‍ യുവാവിന്റെ അറസ്റ്റ്. അല്‍ഖ്വയ്ദ, ഇറാഖ്, ഈജിപ്ത്, സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഐസിസിനെ തുരത്താന്‍ കുവൈത്ത് ഉള്‍പ്പെടെ 34 രാഷ്ട്രങ്ങള്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ചിരുന്നു. കുവൈത്തിനെതിരെ ആക്രമണങ്ങള്‍ നടത്താന്‍ ഐസിസിനുള്ള കാരണം ഇതായേക്കാം.












Click it and Unblock the Notifications