ഷാര്‍ജയില്‍ ഇന്ത്യക്കാരനായ യുവാവ് കാറിടിച്ചു മരിച്ചു
ഷാര്‍ജ: ഇന്നലെ കാലത്ത് ഷാര്‍ജ കിംങ് ഫൈസല്‍ റോഡിലാണ് അപകടം നടന്നത്. അനുവധിച്ചിട്ടില്ലാത്ത ഭാഗത്ത് കൂടി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ചതാണ് റോഡില്‍ യുവാവിന്റെ ജിവന്‍ പൊലിയാന്‍ കാരണമായതെന്ന് പോലീസ് വ്യത്തങ്ങള്‍ അറിയിച്ചു. സംഭവ സ്ഥലത്തു തന്നെ മരണം സംഭവിച്ചു.
മരിച്ചയാള്‍ ഇന്ത്യയില്‍ നിന്നുള്ളയാളാണ്. യഥാര്‍ത വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മ്യതദേഹം ഷാര്‍ജ കുവൈത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വാഹനത്തിന്റെ ഡ്രൈവറെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോയി ചോദ്യം ചെയ്തു. റോഡ് നിര്‍മ്മാണം നടക്കുന്നതിനാല്‍ കിംങ് ഫൈസല്‍ റോഡില്‍ കനത്ത ഗതാഗത നിയന്ത്രണങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications