Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി; വാഹനാപകടം എട്ട് ഇന്ത്യക്കാര്‍ മരിച്ചു

അബുദാബി: അബുദാബി അല്‍ ഹമീം റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികളടക്കം എട്ട് ഇന്ത്യക്കാര്‍ മരിച്ചു. ഓയില്‍ ഫീല്‍ഡ് ജീവനക്കാരാണ് മരിച്ച എട്ട് പേരും. ജോലിസ്ഥലത്തേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. തിരുവനന്തപുരം സ്വദേശി തോമസ് പീറ്റര്‍ (53) ആണ് മരിച്ച മലയാളികളില്‍ ഒരാള്‍. രണ്ടാമത്തെയാള്‍ തൃശ്ശൂര്‍ സ്വദേശിയാണെന്ന് സംശയം

കേരളം, തമിഴ് നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്. ഡിസംബര്‍ ആറ് വെള്ളിയാഴ്ച രാവിലെയാണ് അപകടം നടക്കുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

Car Accident

മരിച്ച തോമസ് നവംബറിലാണ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. കഴിഞ്ഞ 25 വര്‍ഷമായി ഇദ്ദേഹം യുഎഇയില്‍ ജോലി ചെയ്യുകയാണ്. ഓയില്‍ ഫീല്‍ഡിലേയ്ക്കുള്ള ജോലിയില്‍ തോമസ് പ്രവേശിച്ചിട്ട് രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ.

കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ ബസും ട്രക്കും കൂട്ടിമുട്ടുയുണ്ടായ അപകടത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് മരിച്ചവരില്‍ അധികവും ബംഗഌദേശില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+