പ്രവാസികാര്യമന്ത്രാലയം നിര്‍ത്തലാക്കിയതിനെതിരെ ഗള്‍ഫില്‍ വന്‍ പ്രതിഷേധം
ദുബായ്: പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കി വിദേശകാര്യ വകുപ്പില്‍ ചേര്‍ക്കാനുള്ള തീരുമാനത്തിനെതിരെ ഗള്‍ഫില്‍ വ്യാപക പ്രതിഷേധം. 12 വര്‍ഷം മുന്‍പാണ് പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി മന്ത്രാലം രൂപീകരിച്ചത്.
എന്നാല്‍ ഈ മന്ത്രാലയം തന്നെ വേണ്ടെന്ന തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതേസമയം രാഇത്തരം വകുപ്പ് ഇല്ലാതാക്കിയത് നീതികരിക്കാനാവില്ലെന്ന് പ്രവാസികള്‍ പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ഗുണകരമായ വകുപ്പ് ഇല്ലാതാക്കിയതിലൂടെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ കേന്ദ്രസര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്ന് പ്രമുഖ വ്യക്തികളും സംഘടനകളും ആരോപിച്ചു.
പ്രമുഖ വ്യവസായികളായ ഡോ.ആസാദ് മൂപ്പന്‍, ബി ആര്‍ ഷെട്ടി, ഡോ. ഷംസീര്‍ വയലിന്‍ തുടങ്ങിയവര്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. പ്രവാസി വകുപ്പ പുനസ്ഥാപിക്കണമെന്ന് പ്രവാസികളായ ഇന്ത്യക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications