ഗള്‍ഫില്‍ വീട്ടു ജോലിക്കായി ഇനി ഇന്‍ഡോനേഷ്യക്കാരെ കിട്ടില്ല
ദുബായ്: വീട്ടുജോലിക്കായി തൊഴിലാളികളെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അയക്കുന്നത് നിര്‍ത്തലാക്കാന്‍ ഇന്‍ഡോനേഷ്യ തീരുമാനിച്ചു. എന്നാല്‍ ചില കമ്പനികളെ പുതിയ നിയമത്തില്‍ നിന്നും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സൗദി പോലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കായിരിക്കും.

പുതിയ തീരുമാനം ഈ വര്‍ഷം മുതല്‍ കര്‍ശനമാക്കുമെന്ന് ഇന്‍ഡോനേഷ്യന്‍ വര്‍ക്കേഴ്‌സ് പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മൊഹമ്മദ് ഇഖ്ബാല്‍ അറിയിച്ചു. എന്നാല്‍ ചില കമ്പനികളെ അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയതിനു ശേഷം തൊഴിലാളികളെ അനുവദിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
തുടക്കത്തില്‍ 21 രാജ്യങ്ങളിലേക്കുള്ള നിരോധനം താമസിയാതെ ലോകത്തെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് അധിക്രതരുടെ തീരുമാനം.












Click it and Unblock the Notifications