ശക്തരായ 100 മലയാളികളെക്കുറിച്ചുള്ള ഡയറക്ടറി വരുന്നു
ദുബായ്: യുഎഇയുടെ വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്തിയ ശക്തരായ 100 മലയാളികളുടെ ജീവിതം, വിജയഗാഥ, പദ്ധതികള്‍, സ്വപ്‌നങ്ങള്‍, വളര്‍ച്ചയുടെ പടവുകള്‍, കുടുംബ വിശേഷം തുടങ്ങിയവ അടയാളപെടുത്തിയ 'മോസ്റ്റ് പവര്‍ഫുള്‍ 100 മലയാളീസ് ഇന്‍ ദി യു എ ഇ' ഡയറക്ടറി പുറത്തിറങ്ങുന്നു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇനോവേറ്റീവ് മീഡിയ ഗ്രൂപ്പ് ആണ് ഡയറക്ടറിയുടെ അണിയറ ശില്‍പികള്‍. മലയാളത്തിലും, മലയാളികളെ മാത്രം ഫോക്കസ് ചെയ്തും ഗള്‍ഫില്‍ നിന്നും പുറത്തിറങ്ങുന്ന ആദ്യത്തെ ഡയറക്ടറിയായിരിക്കുമിതെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. യു എ ഇ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന മലയാളികളെ മാത്രാമാണ് ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തുക.
ബിസിനസ്, വ്യവസായം, വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്ര്യം, മാധ്യമം, കൃഷി, ശാസ്ത്രസാങ്കേതിക മേഖല, ഉദ്യോഗഔദ്യോഗിക രംഗങ്ങള്‍, ജീവ കാരുണ്യസാമൂഹ്യ സേവനം തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിക്കുകയും വിജയം കൊയ്യുകയും ചെയ്തവരെയാണ് ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തുക. ഡയറക്ടറിയുടെ പ്രകാശനം അടുത്ത മാസം ദുബായില്‍ സംഘടിപ്പിക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ച് നടക്കും.

കേന്ദ്രസംസ്ഥാന മന്ത്രിമാര്‍, സിനിമാസാസംകാരിക വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മാധ്യമ പ്രവര്‍ത്തകരും, സാമൂഹ്യ നിരീക്ഷകരുമടങ്ങിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ഡവലപ്‌മെന്റ് ആന്‍ഡ് മീഡിയ റിസര്‍ച്ച് എന്ന ഏജന്‍സിയാണ് ഡയറക്ടറിക്കു വേണ്ട വിവരങ്ങള്‍ സമാഹരിക്കുന്നത്. ഡയറക്ടറിയുടെ ഇംഗല്‍ഷ് മലയാളം ഉള്ളടക്കത്തോടെയുള്ള ഓണ്‍ലൈന്‍ എഡിഷനും ഇതോടൊപ്പം ഒരുങ്ങും.
ഡയറക്ടറിയുടെ ലോഗോ പ്രകാശനം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ടി പി സീതാറാം ജയ്ഹിന്ദ് മിഡിലീസ്‌റ് ഹെഡ് എല്‍വിസ് ചുമ്മാറിനു കൈമാറി. അല്‍ സിറാജ് ഇന്റര്‍നാഷ്ണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുസ്തഫ മുള്ളിക്കോട്ട്, ഇനോവേറ്റീവ് മീഡിയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പി വി റയീസ്, ഡയറക്ടര്‍ സൈനുദ്ധീന്‍ ചേലേരി, സ്ട്രാറ്റജിക് പ്ലാനിങ് ഓഫീസര്‍ ബഷീര്‍ പി എ, ടി അബ്ദുല്‍ വാഹിദ് തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications