ദുബായ്:ജോലിസ്ഥലങ്ങളില്‍ ഉച്ചവിശ്രമം 15മുതല്‍

ഉത്തരവ് ലംഘിയ്ക്കുന്നവരില്‍ നിന്ന് 15,000 ദിര്‍ഹം പിഴയായി ഈടാക്കും. ഉച്ചവിശ്രമം അനുവദിയ്ക്കപ്പെടുന്നുണ്ടോ എന്നറിയാനായി തൊഴിലിടങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തും. തൊഴില്‍ മന്ത്രി സഖര്‍ ഘോബാഷ് ആണ് ഉത്തരവിലൂടെ ഇക്കാര്യം അറിയിച്ചത്.
നിയമ ലംഘനത്തിന് കര്‍ശന പിഴ ഈടാക്കുന്‌പോഴും അടിയന്തര ഘട്ടങ്ങളില്‍ അതായത് ഒറ്റദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട ജോലികള്‍ക്ക് ഉച്ചവിശ്രമം അനുവദിയ്‌ക്കേണ്ടതില്ലെന്നാണ് തൊഴില്‍ മന്ത്രാലയം പറയുന്നത്.
ഉച്ചവിശ്രമം അനുവദിയ്ക്കുന്നുണ്ടോ എന്നറിയുന്നതിനായി 18 ഓളം പരിശോധക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇടവേള നല്‍കുന്നതിന് പകരമായുള്ള സമയം ഓവര്‍ഡൈം ഡ്യൂട്ടി നല്‍കാവുന്നതാണ്. എന്നാല്‍ വിശ്രമ വേളകളില്‍ തൊഴിലാളികളെ പൂര്‍ണമായും ജോലികളില്‍ നിന്ന് ഒഴിവാക്കണം.












Click it and Unblock the Notifications