യുഎഇ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഒരുക്കുന്നു.
അബുദാബി: നന്മയുടെ വര്‍ഷമായി 2017 നെ പ്രഖ്യാപിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍സായിദ് അല്‍ നഹ്യാന്റെ ഉത്തരവിനു പിന്നാലെ രാജ്യത്തെ എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഒരുക്കുന്ന പദ്ധതിക്ക് രൂപം നല്‍കാന്‍ യുഎഇ തീരുമാനിച്ചു.
സ്വദേശികള്‍ക്ക് പുറമെ വിദേശികള്‍ക്കും തങ്ങളുടെ കീഴിലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കായി ഇന്‍ഷൂറന്‍സ് പരിരക്ഷ ഒരുക്കുന്ന പദ്ധതി സാമൂഹിക പ്രതിബന്ധതയോട് കൂടിയുള്ളതാണെന്ന് അധിക്രതര്‍ അബുദാബിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൊഴിലാളികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കുകയോ മരണപ്പെടുകയോ ചെയ്താല്‍ അവര്‍ക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷാ തുക സ്‌പോണ്‍സര്‍ക്ക് കമ്പനി കൈമാറും.

തുടര്‍ ചികിത്സയ്ക്ക് നാട്ടിലേക്ക് മടങ്ങുവാനുള്ള സാഹചര്യത്തിലും മരണപ്പെട്ടാല്‍ മ്യതദേഹം നാട്ടിലെത്തിക്കുവാനുള്ള ചിലവും ഇനി ഇന്‍ഷൂറന്‍സ് കമ്പനിയാണ് നല്‍കുക. നിര്‍ബന്ധിതമല്ലാത്ത പദ്ധതിയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുവാനുള്ള നടപടികളുമായി മുന്നോട്ട് നീങ്ങുകയാണ് യുഎഇ ആഭ്യന്തര മന്ത്രാലയം.












Click it and Unblock the Notifications