കൂടിയാട്ടം,കഥകളി ഉത്സവം ദുബായില്‍ അരങ്ങേറും
ദുബായ്: ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ ട്രഡീഷന്‍സ് ലൈവ് ഇവന്റ് മാനേജ്‌മെന്റ് സംഘടിപ്പിക്കുന്ന കൂടിയാട്ടം, കഥകളി ഉത്സവം(ഇന്റര്‍നാഷനല്‍ കൂടിയാട്ടം, കഥകളിയുത്സവംഐകെകെഎഫ്) 16 മുതല്‍ 18 വരെ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.
കലാമണ്ഡലം രാമ ചാക്യാര്‍, അമ്മന്നൂര്‍ പരമേശ്വരന്‍(കുട്ടന്‍) ചാക്യാര്‍, സൂരജ് നമ്പ്യാര്‍ എന്നിവരാണ് കൂടിയാട്ടം അവതരിപ്പിക്കുക. ഡോ.നീനാ പ്രസാദ് മോഹിനിയാട്ടവും അവതരിപ്പിക്കും. ത്രിദിന പരിപാടിയില്‍ ആദ്യ ദിവസം വൈകിട്ട് ആറരയ്ക്ക് സൂരജ് നമ്പ്യാരുടെ ബാലിവധം(കൂടിയാട്ടം) അരങ്ങേറും. രണ്ടാം ദിവസം രാവിലെ 10ന് ഡോ.നീനാ പ്രസാദ് മോഹിനിയാട്ടം അവതരിപ്പിച്ച് ക്ലാസെടുക്കും. 11.30ന് സൂരജ് നമ്പ്യാരും സംഘവും കൂടിയാട്ടം അവതരിപ്പിച്ച് ക്ലാസെടുക്കും. രണ്ടിന് സരിതാ കൃഷ്ണകുമാര്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കും. കഥ: പൂതന മോക്ഷം.

മൂന്നരയ്ക്ക് സൂരജ് നമ്പ്യാരുടെ കൂടിയാട്ടം അവതരണം. ഏഴിന് ഡോ.നീനാ പ്രസാദിന്റെ മോഹിനിയാട്ടം. മൂന്നാം ദിവസം രാവിലെ 10ന് ഡോ.നീനാ പ്രസാദ് മോഹിനിയാട്ടം അവതരിപ്പിച്ച് ക്ലാസെടുക്കും. 11.30ന് സൂരജ് നമ്പ്യാരും സംഘവും കൂടിയാട്ടം അവതരിപ്പിച്ച് ക്ലാസെടുക്കും. 2.30ന് കൂടിയാട്ടം. കലാമണ്ഡലം രാമ ചാക്യാര്‍(സുഗ്രീവന്‍), അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍(ബാലി), സരിതാ കൃഷ്ണകുമാര്‍(താര), സൂരജ് നമ്പ്യാര്‍(ശ്രീരാമന്‍) എന്നിവരാണ് അരങ്ങില്‍. ഏഴിന് ഡോ.നീനാ പ്രസാദിന്റെ മോഹിനിയാട്ടത്തോടെ സമാപനം.

മൂഴികുളം കൊച്ചുകുട്ടന്‍ ചാക്യാര്‍, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, വിലവട്ടത്തു രാവുണ്ണി നമ്പ്യാര്‍ എന്നിവര്‍ക്കാണ് പരിപാടി സമര്‍പ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5372697, 050 6504657.












Click it and Unblock the Notifications