Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ വ്യവസായ പ്രമുഖര്‍ക്ക് പുതിയ സംഘടന നിലവില്‍ വന്നു

ദുബായ്: വ്യവസായ പ്രമുഖരുടെ സംഘടനയായി ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ രൂപീകരിച്ചു. ലോക വാണിജ്യ സിരാകേന്ദ്രമായ ദൂബായിലാണ് സംഘടന നിലവില്‍ വന്നിരിക്കുന്നത്. ദുബായിലെ ഫ്‌ളോറ ഗ്രാന്റ് ഹോട്ടലില്‍ വെച്ചാണ് സംഘടന രൂപീകരിച്ചത്. സംഘടനയുടെ ഔദ്യോഗിക ലോഞ്ചിംഗ് പി.വി അബ്ദുല്‍ വഹാബ് എം.പി നിര്‍വഹിച്ചു.

ആഗോള വാണിജ്യ രംഗത്തെ പുത്തന്‍ മാറ്റങ്ങള്‍ ഉള്‍കൊണ്ട് ബിസിനസ് രംഗത്തെ അഭിവൃദ്ധിക്കും അതുവഴി സമൂഹത്തിലെ അവശത അനുഭവിക്കു ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും ലക്ഷ്യം വെച്ചാണ് ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐ.പി.എ) രൂപീകരിച്ചത്. ചടങ്ങില്‍ വ്യവസായ പ്രമുഖരായ സി.എം ഖാലിദ് (അല്‍ മുര്‍ഷിദ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഡോ. ഷബീര്‍ നെല്ലിക്കോട് (ചെയര്‍മാന്‍ യൂണിവേഴ്‌സല്‍ അബുദാബി) തുടങ്ങിയവരെ ബിസിനസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാണിജ്യ പ്രമുഖരാണ് സംഘടനയിലെ അംഗങ്ങള്‍. ഇന്ത്യക്കാര്‍ക്ക് പുറമെ ജി.സി.സി, യുറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യത്തുനിന്നുള്ളവരും സംഘടനയില്‍ അംഗങ്ങളാണ്. സാമ്പത്തിക ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐ.പി.എ. ആഗോള വാണിജ്യ സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റുന്ന തരത്തിലുള്ള കര്‍മ്മ പദ്ധതികളാണ് അസോസിയേഷന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. നിലവില്‍ ബിസിനസ് നടത്തുന്നവരെയും നവസംരംഭകരെയും പ്രോല്‍സാഹിപ്പിക്കുകയും ബിസിനസ് അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള വേദികള്‍ ഒരുക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്.

ആഗോള ബിസിനസ് രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് വിവിധ സെമിനാറുകള്‍, ബിസിനസ് ട്രെയിനിംഗ് വര്‍ക്ക്‌ഷോപ്പുകള്‍, ബിസിനസ് ടൂറുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കും. ഇത് നവസംരംഭകര്‍ക്ക് പുത്തന്‍ അറിവുകള്‍ സമ്മാനിക്കുതിനും വാണിജ്യരംഗത്ത് കൂടുതല്‍ മുന്നേറുവാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കും. ദുബായ് കേന്ദ്രീകരിച്ചാണ് ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഐ.പി.എയുടെ വെബ്‌സൈറ്റ് ഹസന്‍ (ഫ്‌ളോറ ഗ്രുപ്പ് എം.ഡി) ഉദ്ഘാടനം ചെയ്തു. നവമാധ്യമങ്ങളുടെ ലോംഞ്ചി0ഗ് ബഷീര്‍ പടിയത്ത് നിര്‍വഹിച്ചു. ഈ മാധ്യമങ്ങളിലൂടെ ആഗോളതലത്തില്‍ വ്യാപിച്ച് കിടക്കുന്ന ഒട്ടനവധി ബിസിനസ് സംരംഭങ്ങളെ കൂട്ടിയോജിപ്പിക്കാനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുവാനും കഴിയുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആശയ മികവില്‍ ടൂറിസം രംഗത്തും വാണിജ്യ രംഗത്തും ദുബായ് കൈവരിച്ച മികച്ച നേട്ടങ്ങള്‍ക്കൊപ്പം അണിനിരക്കാന്‍ ഐ.പി.ഇയിലെ ബിസിനസ് സംരംഭകരെ പ്രാപ്തരാക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ മൂന്നിട്ടിറങ്ങും.

internationalpromotersassociation

ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഐ.പി.എ ഇതിനകം നടത്തി. നിരവധി ആളുകള്‍ക്ക് ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ വലിയ സഹായഹസ്തം നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞതായും സംഘടന അവകാശപ്പെടുന്നു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വാണിജ്യരംഗത്തെ വിപുലീകരണത്തിനും സഹകരണത്തിനും അതോടൊപ്പം അവശത അനുഭവിക്കു മനുഷ്യര്‍ക്ക് ഒരു കൈത്താങ്ങായാണ് സംഘടനയുടെ പ്രവര്‍ത്തനമെന്ന് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ബ്രോനെറ്റ് ഗ്രൂപ്പ് എം.ഡി സഹീര്‍ കെ.പി പറഞ്ഞു.

മാറുന്ന ബിസിനസ് മേഖലയിലെ സാഹചര്യങ്ങളില്‍ നിന്ന് മികച്ച സാധ്യതകള്‍ കണ്ടെത്താനും അവ തിരിച്ചറിയാനും ഒരു വിഭാഗം തന്നെ ഐ.പി.എക്ക് കീഴില്‍ പ്രവര്‍ത്തിക്കുമെന്ന് വൈസ് ചെയര്‍മാന്‍മാരായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് കോര്‍പ്പറേറ്റ് ഡയറക്ടര്‍ എ.കെ ഫൈസലും നെല്ലറ ഗ്രൂപ്പ് എം.ഡി ഷംസുദ്ദീന്‍ നെല്ലറയും പറഞ്ഞു.

സംഘടനയുടെ ഭാരവാഹികളായി പി.ബി അബ്ദുല്‍ വഹാബ് എം.പി, ഷംലാല്‍ അഹ്്മദ് മലബാര്‍ ഗ്രൂപ്പ്, ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍ റീജന്‍സി ഗ്രൂപ്പ്, ഹസ്സന്‍ ഫ്‌ളോറ ഗ്രൂപ്പ് (മുഖ്യ രക്ഷാധികാരികള്‍), കെ.പി സഹീര്‍ എം.ഡി ബ്രോനറ്റ് ഗ്രൂപ്പ് (ചെയര്‍മാന്‍), ദിലീപ് ആര്‍. പൂവത്തില്‍ എം.ഡി ദിയാന്‍ ഗ്രൂപ്പ് (ജനറല്‍ കവീനര്‍), സി.കെ മുഹമ്മദ് ഷാഫി എം.ഡി മുര്‍ഷിദ് ഗ്രൂപ്പ് (ട്രഷറര്‍), എ.കെ ഫൈസല്‍, നെല്ലറ ഷംസുദ്ദീന്‍ (വൈസ് ചെയര്‍മാന്‍), ബഷീര്‍ തിക്കോടി, സാലിഹ് കുഞ്ഞു (കണ്‍വീനര്‍), ഗഫൂര്‍ ഷാസ് (ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് കവീനര്‍), മുജീബ് റഹ്്മാന്‍ പാലത്തായി, സാഹില്‍ ഹാരിസ് (മീഡിയ ആന്റ് പബ്ലിസിറ്റി കണ്‍വീനര്‍), സിദ്ദീഖ് ഫോറം ഗ്രൂപ്പ്, അന്‍വര്‍ നഹ ദുബായ് കെ.എം.സി.സി പ്രസിഡന്റ് (എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

ബിസിനസ് രംഗത്തെ പ്രമുഖരായ മുസ്തഫ എ.എ.കെ ഗ്രൂപ്പ്, പൊയില്‍ അബ്ദുള്ള മദീന ഗ്രൂപ്പ്, നിയാസ് അല്‍നൂര്‍ പോളിക്ലിനിക്ക്, ഷാജഹാന്‍ ഒയാസീസ്, മഹ്‌റൂഫ് ജീടെക്, അബ്ദുല്‍ ജലീല്‍ ജെയ് എന്‍ ജെയ് ഗ്രൂപ്പ്, അഷ്‌റഫ് മയ്യഞ്ചേരി, മോഹന്‍ വെങ്കിടങ്ങ്, തോമസ് പണിക്കര്‍, ജെ.ജെ കാഞ്ഞിരക്കാടന്‍, ശൈഖ് ഷഫീഖ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+