റിസ്വാനയെ കഴുത്തറത്ത് കൊന്ന് കുഞ്ഞബ്ദുള്ള കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു... 15 റിയാലിന്റെ കത്തി!
കോഴിക്കോട് നാദാപുരം കക്കട്ടിൽ പുളിച്ചാലിൽ കുഞ്ഞബ്ദുള്ള(37), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി റിസ്വാന(30) എന്നിവരെയാണ് കഴിഞ്ഞദിവസം അൽഅഹ്സയിലെ മരുഭൂമിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
റിയാദ്: സൗദിയിലെ മരുഭൂമിയിൽ മലയാളി ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങുന്നു. ഭാര്യയെ കത്തി കൊണ്ട് കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം.
കോഴിക്കോട് നാദാപുരം കക്കട്ടിൽ പുളിച്ചാലിൽ കുഞ്ഞബ്ദുള്ള(37), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി റിസ്വാന(30) എന്നിവരെയാണ് കഴിഞ്ഞദിവസം അൽഅഹ്സയിലെ മരുഭൂമിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിജനമായ സ്ഥലത്ത് കഴുത്ത് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങൾ കിടന്നിരുന്നത്. സംഭവം കൊലപാതകമാണെന്ന് ആദ്യമേ സംശയമുണ്ടായിരുന്നെങ്കിലും, കുഞ്ഞബ്ദുള്ള സ്വയം കത്തികൊണ്ട് കഴുത്ത് മുറിച്ച് മരിച്ചതാണെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

ഹൈപ്പർ മാർക്കറ്റ്...
സൗദിയിലെ ഹൈപ്പർ മാർക്കറ്റിൽ ജോലിചെയ്യുന്ന കുഞ്ഞബ്ദുള്ളയും റിസ്വാനയും നാല് വർഷം മുൻപാണ് വിവാഹിതരായത്. വർഷങ്ങളായി സൗദിയിൽ ജോലിചെയ്യുന്ന കുഞ്ഞബ്ദുള്ള മൂന്നു മാസം മുൻപാണ് സന്ദർശക വിസയിൽ ഭാര്യയെ ഇവിടേക്ക് കൊണ്ടുവന്നത്.

ദമാമിലേക്ക്...
ഭാര്യയുമായി ദമാമിലേക്ക് പോകുകയാണെന്ന് കുഞ്ഞബ്ദുള്ള രണ്ടുദിവസം മുൻപ് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞദിവസം ജോലിക്ക് എത്താതിരുന്നതോടെ സഹപ്രവർത്തകർ കുഞ്ഞബ്ദുള്ളയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്നാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ സൗദി പോലീസിൽ പരാതി നൽകിയത്

മൃതദേഹം...
സൗദി പോലീസിന്റെ അന്വേഷണത്തിൽ കഴിഞ്ഞദിവസം അൽഅഹ്സയിലെ മരുഭൂമിയിൽ നിന്നാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്നകാര്യത്തിൽ ആദ്യം പോലീസിന് സംശയമുണ്ടായിരുന്നു. പിന്നീട് സംഭവസ്ഥലത്ത് നടത്തിയ വിശദമായ പരിശോധനയ്ക്കൊടുവിലാണ് റിസ്വാനയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞബ്ദുള്ള ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് കണ്ടെത്തിയത്.

കണ്ടെത്തിയത്...
ഹൈപ്പർ മാർക്കറ്റിലെ കാറുമായാണ് കുഞ്ഞബ്ദുള്ള ഭാര്യയുമായി അൽഅഹ്സയിലെത്തിയത്. റിസ്വാനയുടെ മൃതദേഹം കാറിനടുത്തും, കുഞ്ഞബ്ദുള്ളയുടേത് ഇതിന് സമീപത്തുനിന്നുമാണ് കണ്ടെത്തിയത്. സംഭവദിവസം ഇരുവരും ദമാമിൽ പോയിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കുഞ്ഞുങ്ങളില്ല...
വിവാഹം കഴിഞ്ഞ് നാല് വർഷമായിട്ടും ദമ്പതികൾക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. ഇതിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ഇരുവരും ദമാമിലെത്തി ഡോക്ടറെ കണ്ടതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കുഞ്ഞുങ്ങളില്ലാത്തതിനെ ചൊല്ലി ദമ്പതികൾക്കിടയിൽ സ്വരചേർച്ചയുണ്ടായിരുന്നെന്നും, ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം.

തെളിവുകൾ...
അൽഅഹ്സയിൽ ഇരുവരുടെയും മൃതദേഹങ്ങൾക്ക് സമീപത്ത് നിന്നും കൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയിരുന്നു. 15 റിയാൽ വിലയുള്ള കത്തിയിൽ നിന്ന് വില രേഖപ്പെടുത്തിയ സ്റ്റിക്കർ പോലും കളഞ്ഞിരുന്നില്ല. അതിനാൽതന്നെ കൊലപാതകത്തിന് വേണ്ടിയാണ് പുതിയ കത്തി വാങ്ങിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആസൂത്രണം...
ഭാര്യയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കുഞ്ഞബ്ദുള്ള അൽഅഹ്സയിലെത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആദ്യം ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം കുഞ്ഞബ്ദുള്ള അതേ കത്തികൊണ്ട് തന്നെ കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

നടപടികൾ...
ദമ്പതികളുടെ മരണത്തെ സംബന്ധിച്ച് ദുരൂഹത നീങ്ങിയതിനാൽ മൃതദേഹങ്ങൾ ഉടൻതന്നെ വിട്ടുകിട്ടുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ. സംഭവമറിഞ്ഞ് കുഞ്ഞബ്ദുള്ളയുടെ ബന്ധുക്കൾ അൽഅഹ്സയിലെത്തിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടുകിട്ടിയാൽ അൽഅഹ്സയിൽ തന്നെ സംസ്കാരം നടത്തുമെന്നാണ് വിവരം.
കൂടുതൽ വാർത്തകൾ:
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications