ശാരീരിക വൈകല്യമുള്ളവരുടെ സംരക്ഷണത്തിനായ് ഐപിഎ യുടെ സഹായ ഹസ്തം
ദുബായ് : ശാരീരിക വൈകല്യമുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കി അവരെ സംരക്ഷിച്ച് വരുന്ന എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബിള്‍ഡ്‌ന് മലയാളി ബിസിനസുക്കാരുടെ കുട്ടായ്മയായ ഐപിഎ യുടെ സഹായ ഹസ്തം 10 ലക്ഷം ഇന്ത്യന്‍ രൂപ കൈമാറി. ഭിന്നശേഷിയുള്ള നിരവധി പേരാണ് മലപ്പുറം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിന്റെ സംരക്ഷണത്തില്‍ കഴിയുന്നത്.
കണ്ണിനു കാഴ്ച്ച ഇല്ലാത്തവര്‍, അംഗ വൈകല്യമുള്ളവര്‍, ഓട്ടിസം ബാധിച്ചവര്‍. പഠന വൈകല്യമുള്ളവര്‍ തുടങ്ങിയ നിരവധി പേരാണ് ഇവിടെ ജീവിതത്തില്‍ പുതുവഴി തേടുന്നത്. ഇത്തരത്തിലുള്ള ശാരീരിക വൈകല്യമുള്ളവരുടെ ഉന്നമനത്തിന് വേണ്ടി 2006 ല്‍ ആണ് സ്ഥാപനം സ്ഥാപിതമായത്.

ഐ പി എ ട്രഷര്‍ സി കെ മുഹമ്മദ് ഷാഫിയാണ് സഹായ ഹസ്തം എബിലിറ്റി ഫൗണ്ടേഷന്‍ ഭാരവാഹികളെ ഏല്‍പ്പിച്ചത്. സാമൂഹം പിന്‍തിരിഞ്ഞ് നില്‍ക്കുന്ന ഇത്തരക്കാരുടെ ജീവിത അവസ്ഥകള്‍ക്ക് വലിയ രീതിയിലുള്ള പരിവര്‍ത്തനം നല്‍കാനാണ് ഈ രംഗത്തെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടായ്മ വലിയ പ്രധാന്യം നല്‍ക്കുന്നതെന്ന് ട്രഷര്‍ സി കെ മുഹമ്മദ് ഷാഫി സഹായ ചടങ്ങില്‍ പറഞ്ഞു. മുഹമ്മദ് ശാഹിലും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications