Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാഖിന് എന്ത് കാര്യം?

മനാമ: തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുതെന്ന് ബഹറിന്‍ ഇറാഖിനോട് ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്‍കി. ഇറാഖിലെ ഹിസ്ബുള്ള ബ്രിഗേഡ്‌സ് ബഹറിനിലെ അഷ്തര്‍ ബ്രിഗേഡ്‌സ് എന്ന തീവ്ര സംഘടനയ്ക്ക് ആയുധ പരിശീലനം നല്‍കുന്നു എന്ന വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്നാണ് ബഹറിന്‍ വിദേശ കാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമദ് അല്‍ ഖലീഫ ഇറാഖിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

bahrainmin

ഇതു സംബന്ധിച്ച് ഔദ്യോഗിക കത്ത് ബഹറിനിലുള്ള ഇറാഖി അംബാസഡര്‍ ഡോ. അഹമ്മദ് നൈഫ് റഷീദ് അല്‍ ദാലിമിയെ നേരിട്ട് വിളിച്ചു വരുത്തി മന്ത്രി കൈമാറി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും കാത്ത് സൂക്ഷിക്കുന്നതില്‍ യാതൊരു വിട്ട് വീഴ്ചയ്ക്കും ബഹറിന്‍ ഒരുക്കമല്ലെന്നും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടലുകള്‍ അനുവദിക്കുകയില്ലെന്നും മന്ത്രി അറിയിച്ചു.

ഇറാഖുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ബഹറിന്‍ ആഗ്രഹിക്കുന്നത്, അത്‌കൊണ്ടു തന്നെ ഇത്തരം വിഷയങ്ങള്‍ ഗൗരവമായി കാണണമെന്നും മന്ത്രി ഇറാഖി അംബാസഡറെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+