സൗദി 'നിരോധിച്ച' ലിസ്റ്റില്‍ നിങ്ങളുടെ പേരുണ്ടോ?
ജിദ്ദ: മായ, രമ, ആലീസ്, ലിന്റ, അബ്ദുള്‍, അബ്ദുള്‍ നസീര്‍, ബെന്യാമിന്‍, അബ്ദുള്‍ നബി, അബ്ദുള്‍ ഹുസൈന്‍....നിങ്ങളുടെ പേര് ഈ പറഞ്ഞ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതാണോ?. എങ്കില്‍ നിങ്ങള്‍ക്കിനി സൗദി അറേബിയയിലേക്ക് പ്രവേശനമില്ല!
ഒരു പേരിലെല്ലാം എന്തിരിക്കുന്നു എന്ന് തമാശയിലെങ്കിലും ചോദിക്കാത്തവരില്ല. മതം, ജാതി, സംസ്‌കാരം അങ്ങനെ നിങ്ങളെന്ന വ്യക്തിയെ ആദ്യം തിരിച്ചറിയാന്‍ ഒരു പേരു മതി. പേരില്‍ ഭാഗ്യം പരീക്ഷിക്കുന്നവരും കുറവല്ല. ചില പേരുകള്‍ക്ക് മത വികാരം വ്രണപ്പെടുത്താനുള്ള ശക്തിയുമുണ്ട്. അതുകൊണ്ടാണല്ലോ സൗദിയില്‍ 51 പേരുകള്‍ നിരോധിച്ചത്.

മതം വികാരം വ്രണപ്പെടുത്തുന്നു എന്ന് പറഞ്ഞാണ് അമ്പതിലധികം പേരുകള്‍ സൗദി നിരോധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സംസാകരത്തിനും മതത്തിനും യോജിക്കാത്ത പേരുകള്‍ പാടില്ല എന്ന് പറഞ്ഞാണ് നിരോധനം.
രാജസ്ഥാനുമായി ബന്ധപ്പെട്ട പേരുകളാണ് പ്രധാനമായും നിരോധിച്ചത്. നോണ്‍ അറബിക്, നോണ്‍ ഇസ്ലാമിക് ഒറിജിന്‍ പേരുകളും നിരോധന പട്ടികയില്‍ പെടുന്നു. നിരോധിച്ച പേരുകള്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഇടരുത് എന്നും നിര്‍ദ്ദേശമുണ്ട്. രാജപദവിയുമായി ബന്ധപ്പെട്ട സുമ്യു, മാലേക്, മാലിക, അല്‍ മംലാക തുടങ്ങിയ പേരുകളും ഇടാന്‍ പാടുള്ളതല്ല.
പേരുകളുടെ നിരോധനം സൗദിയിിലെ വിദേശികള്‍ക്കും ബാധകമാണെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്. അബ്ദുള്‍, നസീര്‍, ഹുസൈന്‍ തുടങ്ങിയ പേരുകള്‍ മുസ്ലീങ്ങള്‍ക്കിടയില്‍ വ്യാപകമാണ്. പുതിയ നിയമം വരുന്നതോടെ ജനിക്കുന്ന കുട്ടികള്‍ക്ക് പേരിടാന്‍ അല്പം ബുദ്ധിമുട്ടുമെന്നാ കാര്യം തീര്‍ച്ച. കേരളത്തില്‍ നിന്നാരെങ്കിലും സൗദിയിലേക്ക് പോകുന്നുണ്ടെങ്കില്‍, നിങ്ങളുടെ പേര് ഈ പട്ടികയില്‍ പെടുന്നുണ്ടെങ്കില്‍ ഉടന്‍ പേരു മാറ്റുന്നതാവും നല്ലത്.












Click it and Unblock the Notifications