ഇശല്‍ പൂക്കളം ആസ്വാദകര്‍ക്ക് നവ്യാനുഭവമായി
ഷാര്‍ജ: മഹാത്മാഗാന്ധി കള്‍ച്ചറള്‍ ഫോറം(എംജിസിഎഫ്) ഷാര്‍ജ കമ്മിറ്റി സംഘടിപ്പിച്ച ഈദ്-ഓണാഘോഷം ഇശല്‍ പൂക്കളം 2016 ഷാര്‍ജയിലെ കലാ ആസ്വാദകര്‍ക്ക് നവ്യാനുഭവമായി.

ഒപ്പനയും, തിരുവാതിരക്കളിയും, കോല്‍ക്കളിയും, ശിങ്കാരിമേളവും, ദഫു മുട്ടും, കേരളീയ നാടന്‍ കലാരൂപങ്ങളുമെല്ലാം ഒരേ വേദിയിലെത്തിയത് പ്രേക്ഷകര്‍ക്ക് പുതുമയേകി.ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന പരിപാടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ .എ റഹീം ഉദ്ഘാടനം ചെയ്തു. വി.കെ മുരളീധരന്‍ അധ്യക്ഷത വഹിച്ചു.

മുന്‍ എംഎല്‍എ ടി.വി ചന്ദ്രമോഹന്‍ മുഖ്യ പ്രഭാഷണം നടത്തി. ബിജു സോമന്‍, വി നാരായണന്‍ നായര്‍, സുരേഷ് വെള്ളിമുറ്റം, ഇ.ടി പ്രകാശ്, പ്രദീപ് നെന്മാറ, പി.ആര്‍.പ്രകാശ്, പ്രഭാകരന്‍ പന്ത്രോളി എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ഷെരീഫും സംഘവും അവതരിപ്പിച്ച ഗാനമേളയും നടന്നു.












Click it and Unblock the Notifications