സൗദി പള്ളിയിലെ സ്‌ഫോടനത്തിനു പിന്നിലും ഐസിസ്!!!!
സൗദി: 12 സൈനീകരടക്കം 15 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തിനു പിന്നിലും ഇസ്ലാമിക് സ്റ്റേറ്റാണെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം തങ്ങള്‍ക്കു വേണ്ടി ചാവേറായി പ്രവര്‍ത്തിച്ച സൗദി പൗരനായ വ്യക്തിയുടെ വിവരങ്ങള്‍ ഐസിസ് പുറത്തു വിട്ടതോടെയാണ് സ്‌ഫോടനത്തിനു പിന്നില്‍ ഭീകര സംഘടനയായ ഐസിസ് തന്നെയാണന്ന് അധിക്രതര്‍ സ്ഥിതീകരിച്ചത്.
കഴിഞ്ഞ വ്യാഴ്ചയാണ് സൗദി അറേബ്യയിലെ അബഹ മഹാല ബനീമാലിക് സൈനീക കേന്ദ്രത്തിനടുത്തുള്ള പളളിയില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം നടന്നത്. സൗദി പൗരനായ അബുസിനാന്‍ അല്‍ നജ്ദിയാണ് മനുഷ്യ ബോംബായി ഇവിടെ പൊട്ടിത്തെറിച്ചത്.

15 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ 40 പേരാണ് പരുക്കുകളോടെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 3 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. സൗദി ഗ്രാന്റ് മുഫ്തിയും പണ്ഡിതരും അറബ് ആഭ്യന്തര മന്ത്രാലയ കൗണ്‍സിലും ആക്രമണത്തെ അപലപിച്ചു. മക്ക മദീന പള്ളികളില്‍ നടന്ന വെള്ളിയാഴ്ച ഖുതുബയിലും ആക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു.












Click it and Unblock the Notifications