Get Updates
Get notified of breaking news, exclusive insights, and must-see stories!

മതം ഗുണകാംക്ഷയാണ്; ഇസ്ലാഹി ഐക്യസമ്മേളനം വെള്ളിയാഴ്ച, അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും

അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ അങ്കണത്തില്‍ നടക്കുന്ന സമ്മേളനം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും.

ദുബായ്: യുഎഇയിലെ ഇസ്ലാഹി സെന്ററുകളുടെ പുനരേകീകരണ പ്രഖ്യാപന സമ്മേളനം വെള്ളിയാഴ്ച. മതം ഗുണകാംക്ഷയാണ് എന്ന പ്രമേയത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 4.30നാണ് സമ്മേളനം. അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ അങ്കണത്തില്‍ നടക്കുന്ന സമ്മേളനം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും.

കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സിപി ഉമര്‍ സുല്ലമി, കെഎന്‍എം വൈസ് പ്രസിഡന്റ് പി കെ അഹമ്മദ് സാഹിബ്, സെക്രട്ടറിമാരായ അബ്ദുറഹ്മാന്‍ സലഫി, സ്വലാഹുദ്ദീന്‍ മദനി, അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, ഡയറക്ടര്‍ അബ്ദുസ്സലാം മോങ്ങം എന്നിവര്‍ പ്രസംഗിക്കും.

Mujahidkeralaoneindia

മറ്റു സംഘടനാ നേതാക്കള്‍, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങി ഒട്ടേറെ പേര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം സൗകര്യമുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ദുബായുടെയും മറ്റെല്ലാ എമിറേറ്റുകളുടെയും വിവിധ ഭാഗങ്ങളില്‍ നിന്നു വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ എല്ലാ മലയാളികളെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+