ബലിപെരുന്നാള്‍ അവധിക്കാലത്ത് യുഎഇയില്‍ സൗജന്യ ഹൈസ്പീഡ് വൈഫൈ; ഇത്തിസാലാത്ത് വക
ദുബായ്: ബലിപെരുന്നാല്‍ അവധി ദിനങ്ങളില്‍ യു.എ.ഇയിലെമ്പാടും സൗജന്യ ഹൈസ്പീഡ് വൈഫൈ ഓഫറുമായി മൊബൈല്‍ സേവന ദാതാക്കളായ ഇത്തിസാലാത്ത്. മാളുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍, വിനോദകേന്ദ്രങ്ങള്‍, എയര്‍പോര്‍ട്ടുകള്‍, റസ്റ്റോറന്റുകള്‍, കഫെകള് തുടങ്ങി പൊതു ഇടങ്ങളിലെല്ലാം ആഗസ്ത് 30 മുതല്‍ സപ്തംബര്‍ 9 വരെയുള്ള ദിവസങ്ങളില്‍ ഈ സേവനം ലഭിക്കും. യു.എ.ഇയിലെ മൊബൈല്‍ കണക്ഷനുള്ള ആര്‍ക്കും പബ്ലിക് വൈഫൈ സംവിധാനം ഉപയോഗിക്കാനാവും.
ബലിപെരുന്നാള്‍ ആഘോഷവേളയില്‍ ഉപഭോക്താക്കളുടെ സന്തോഷത്തില്‍ പങ്കുചേരുന്നതിന്റെ ഭാഗമായാണ് സൗജന്യ വൈഫൈ ഓഫറെന്ന് ഇത്തിസാലാത്ത് ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ഖാലിദ് അല്‍ കൗലി പറഞ്ഞു. ആഘോഷ നാളുകളില്‍ കുടുംബക്കാരും സുഹൃത്തുകളുമായി നല്ല രീതിയില്‍ കണക്ട് ചെയ്യാന്‍ അവസരമൊരുക്കിയിരിക്കുകയാണ് കമ്പനി. പെരുന്നാള്‍ ആശംസകള്‍ കൈമാറാനും ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാനും ഫെയ്സ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കാനും ഓണ്‍ലൈനില്‍ സര്‍ഫ് ചെയ്യാനും ഈ അതിവേഗ വൈഫൈ നെറ്റ്വര്‍ക്കിലൂടെ സാധിക്കുമെന്നും യെന്നും അദ്ദേഹം പറഞ്ഞു.

വൈഫൈ ഓണാക്കിയ ശേഷം UAE WiFi by Etisalat സെലക്ട് ചെയ്ത് ഒരു തവണ രജിസ്റ്റര്‍ ചെയ്യണം. സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഇത്തിസാലാത്ത് പിന് നമ്പര്‍ എസ്.എം.എസ് ചെയ്യും. പിന് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്താല്‍ വൈഫൈ ലഭിച്ചുതുടങ്ങും. വൈഫൈ ലൊക്കേഷനുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ www.etisalat.ae/wifi ലും ഇത്തിസാലാത്ത് ആപ്പിലെ എറൗണ്ട് മി എന്ന ഇന്ററാക്ടീവ് മാപ്പിലും ലഭിക്കും.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications