Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ടി എല്‍ വേള്‍ഡ് അജ്മാന്‍ ശാഖ പ്രവര്‍ത്തനമാരംഭിച്ചു

അജ്മാന്‍: ട്രാവല്‍ ടൂറിസം രംഗത്തെ പ്രമുഖ സ്ഥാപനമായ ഐ.ടി.എല്‍ വേള്‍ഡിന്റെ ഏറ്റവും പുതിയ ശാഖ അജ്മാന്‍ റാഷിദ് ബിന്‍ ഉമൈദ് സ്ട്രീറ്റില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന് ഇറാം ഗ്രൂപ്പിന്റെ കീഴിലുള്ള ട്രാവല്‍ മാനേജ്‌മെന്റ് സ്ഥാപനമാണ് ഐടിഎല്‍ വേള്‍ഡ്. അബ്ദുല്ല മുഹമ്മദ് അല്‍ നുഐമിയാണ് അജ്മാന്‍ ശാഖയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഐ ടി എല്ലിന്റെ 31ാമത് ശാഖയാണ് അജ്മാനില്‍ ആരംഭിച്ചിരിക്കുന്നത്.

വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികളും കോര്‍പ്പറേറ്റ് സ്ഥാപന പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. കൂടുതല്‍ താമസിയാതെ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ഐ ടി എല്‍ വേള്‍ഡ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹ്മദ് പറഞ്ഞു. ജി.സി.സി യിലെ ഏറ്റവും ശക്തരായ ട്രാവല്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഐ.ടി.എല്‍ വേള്‍ഡ്.

itl

ട്രാവല്‍ മേഖലയില്‍ വൈദഗ്ധ്യമുള്ള 400 ഓളം ജീവനക്കാരാണ് ഐ ടി എല്ലിന്റെ കരുത്ത്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനു പുറമെ യാത്രാ സംബന്ധമായ സംശയ നിവാരണത്തിനും ഐ.ടി.എല്ലിന്റെ സഹായം ലഭ്യമാണ്. ലോകത്തെ ഒട്ടുമിക്ക വിമാന കമ്പനികളുമായി സഹകരിച്ചാണ് ഐ.ടി.എല്‍ മികച്ച യാത്രാ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഒരുക്കുന്നത്.

ചാര്‍ട്ടഡ് വിമാന സര്‍വ്വീസ്, ഹോട്ടല്‍ താമസ സൗകര്യം ഒരുക്കല്‍, ആഡംബര വാഹനങ്ങള്‍ ബുക്ക് ചെയ്യല്‍ , ട്രാവല്‍ ഇന്‍ഷൂറന്‍സ് തുടങ്ങിയ എല്ലാ മേഖലകളിലും ഐ.ടി.എല്ലിന്റെ സേവനം ലഭ്യമാണ്. മിലാനില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോ 2015ലും ഐ.ടി.എല്‍ പങ്കെടുക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+