Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വിറ്ററിലൂടെ ശരീരക്കച്ചവടം,യുവാവിന് ചാട്ടയടി

റിയാദ്: ട്വിറ്ററിലൂടെ ശരീരം വില്‍ക്കാന്‍ ശ്രമിച്ച സൗദി യുവാവിന് മൂന്ന് വര്‍ം തടവും 360 ചാട്ടയടിയും. 30കാരനായ യുവാവാണ് തന്റെ ട്വിറ്റര്‍ പേജിലൂലൂടെ സെക്‌സ് ഓഫര്‍ ചെയ്തത്. പുരുഷന്‍മാര്‍ക്ക് സെക്‌സ് വാഗ്ദാനം ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സൗദി മത പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ദമാം സ്വദേശിയാണ് യുവാവ്. യുവാവിന്റെ ട്വീറ്റുകള്‍ ശ്രദ്ധിച്ച ഒരു സംഘം ചെറുപ്പക്കാരാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെ യുവാവ് തങ്ങളുമായി അടുപ്പം സ്ഥാപിയ്ക്കുകയും തുടര്‍ന്ന് സെക്‌സ് ഓഫര്‍ ചെയ്യുകയുമായിരുന്നെന്ന് പരാതിക്കാര്‍ പറയുന്നു.

twitter logo

പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റസമ്മതം നടത്തി. തുടര്‍ന്നാണ് സൗദിയിലെ ഒരു കോടതി ഇയാള്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയ്ക്കും 360 ചാട്ടയടിയ്ക്കും വിധിച്ചത്. സബ്ക് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ പത്രം നല്‍കിയിട്ടില്ല.
സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം മൂലം രാജ്യത്ത് ഒട്ടേറെപ്പേര്‍ക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+