Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ: അനുമതിയില്ലാതെ സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ

അബുദാബി: സ്ത്രീകളുടെ അനുമതിയില്ലാതെ അവരുടെ ഫോട്ടോകളെടുത്ത് പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കി യുഎഇ. വിവാഹമുള്‍പ്പെടെയുള്ള പരിപാടികളില്‍ നിന്നെടുക്കുന്ന ഫോട്ടോകള് അവരുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും ജയിലിലടക്കുമെന്നുമാണ് യുഎഇ ആഭ്യന്തര വകുപ്പ് അറിയിച്ചിട്ടുള്ളത്.

പൊതുചടങ്ങുകളില്‍ ഫോട്ടോയെടുക്കാന്‍ സ്ത്രീകള്‍ അനുവദിക്കുകയാണെങ്കിലും അവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുകയോ അര്‍ത്ഥമാക്കുകയോ ചെയ്യുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി പ്രീമിയര്‍ ഓഫീസിലെ ഗവേഷക മിലന്‍ ഷറഫാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

selfie

വിവാഹപാര്‍ട്ടികള്‍, മറ്റ് സ്വകാര്യ പാര്‍ട്ടികള്‍ എന്നിവയില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ ഫോട്ടോ എടുത്ത് അവരുടെ അനുവാദമില്ലാതെ പ്രസിദ്ധീകരിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും ജയിലിലടക്കുമെന്നും മിലന്‍ ഓര്‍മ്മിപ്പിക്കുന്നു.

ഇത് ലംഘിക്കുന്നത് സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അവര്‍ വ്യക്തമാക്കുന്നു. മന്ത്രാലയം പ്രതിമാസം പുറത്തിറക്കുന്ന 999 മാസികയിലാണ് ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമേ എടുത്തിട്ടുള്ള ചിത്രങ്ങള്‍ അവരുടെ മൊബൈല്‍ ഫോണിലോ സൂക്ഷിക്കുകയും അത് മറ്റുള്ളവരെ കാണിക്കുന്നതും കുറ്റകരമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ കുറ്റത്തിനും ഒരേ ശിക്ഷയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+