അവിഹിത ഗര്‍ഭം,പൊലീസ് സ്റ്റേഷനില്‍ അബോര്‍ഷന്‍

അവിഹിത ഗര്‍ഭം ധരിച്ചതിനാണ് എത്തിയോപ്യക്കാരിയായ വീട്ടുജോലിക്കാരിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. കടുത്ത ശിക്ഷ തന്നെ ലഭിയ്ക്കാന്‍ സാധ്യതയുള്ള കുറ്റമാണ്. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് തന്നെ സ്ത്രീ ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. ആ സംഭവത്തില്‍ പൊലീസുകാര്‍ക്ക് പങ്കില്ല കേട്ടോ.
ടോയ്‌ലറ്റില്‍ പോണമെന്ന് ആവശ്യപ്പെട്ട സ്ത്രീ സ്വയം അബോര്‍ഷന്‍ നടത്തുകയായിരുന്നു. ഇവരുടെ കരച്ചില്‍ കേട്ട് പൊലീസുകാര്‍ ടോയ്‌ലറ്റിനടുത്തെത്തി. തുടര്‍ന്ന് അബോര്‍ഷന്‍ നടത്തിയത് കൈയ്യോടെ പിടികൂടുകയും ചെയ്തു.
അവിഹിത ഗര്‍ഭം ധരിച്ചതിന് ശിക്ഷ ലഭിയ്ക്കുമെന്ന് ഭയന്നാണ് സ്ത്രീ ഗര്‍ഭം നശിപ്പിയ്ക്കാന്‍ ശ്രമച്ചത്. ഗര്‍ഭം ഇല്ലാതാവുന്നതോടെ തന്നെ ശിക്ഷിയ്ക്കാന്‍ കഴിയില്ലെന്ന് സ്ത്രീ വിശ്വസിച്ചു.












Click it and Unblock the Notifications