കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലീല്‍ ഡിസ്ട്രിബ്യൂഷന് ദുബായ് ക്വാളിറ്റി അപ്രിസിയേഷന്‍ അവാര്‍ഡ് ലഭിച്ചു

Google Oneindia Malayalam News

ദുബായ്: ഡിപ്പാര്‍ട്‌മെന്റ് ഓഫ് എക്കണോമിക് ഡെവലപ്‌മെന്റ് ഏര്‍പ്പെടുത്തിയ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡിന്റെ 22ാം പതിപ്പില്‍ വ്യാപാര രംഗത്തെ ദുബായ് ക്വാളിറ്റി അപ്രീസിയേഷന്‍ അവാര്‍ഡ്2015ന് യുഎഇ ആസ്ഥാനമായ നിക്ഷേപക കമ്പനി ജലീല്‍ ഹോള്‍ഡിംഗ്‌സിന്റെ ബിസിനസ് യൂണിറ്റായ ജലീല്‍ ഡിസ്ട്രിബ്യൂഷന്‍ അര്‍ഹമായി. ബിസിനസിലെ മികവാണ് കമ്പനിയെ ഈ ബഹുമതിക്ക് അര്‍ഹമാക്കിയത്.

ദുബായ് ട്രേഡ് സെന്റര്‍ അരീനയില്‍ നടന്ന ചടങ്ങില്‍ ദുബായ് ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമില്‍ നിന്നും ജലീല്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ് വെണ്‍മഠത്തയില്‍ മാനേജിംഗ് ഡയറക്ടര്‍ സമീര്‍ കെ. മുഹമ്മദ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. പ്രമുഖ എഫ്എംസിജി ഡിസ്ട്രിബ്യൂഷന്‍ കമ്പനികളിലൊന്നാണ് ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബ്രാന്‍ഡുകളോടെ യുഎഇയില്‍ വ്യാപക സാന്നിധ്യമുള്ള ദുബായ് ആസ്ഥാനമായ ജലീല്‍ ഡിസ്ട്രിബ്യൂഷന്‍.

ബിസിനസ് മികവിനായി ശ്രമിക്കുന്ന സംരംഭങ്ങള്‍ക്ക് അവസരമൊരുക്കുന്ന ദുബായിലെ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളോട് നന്ദിയുണ്ടെന്ന് ജലീല്‍ ഹോള്‍ഡിംഗ്‌സ് എംഡി കെ. സമീര്‍ കെ. മുഹമ്മദ് പറഞ്ഞു. 'ദുബായ് ക്വാളിറ്റി അപ്രീസിയേഷന്‍ അവാര്‍ഡ് ലഭിച്ചതില്‍ അതിയായ അഭിമാനമുണ്ട്. ഇത് സാധ്യമാക്കിയതിന് കമ്പനി ജീവനക്കാരോടും പാര്‍ട്ണര്‍മാരോടും നന്ദിയുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ എന്നും അന്താരാഷ്ട്ര നിലവാരം പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

image-jaleeldistribution

'ബിസിനസ് പുനക്രമികരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് 2013ല്‍ ഞങ്ങള്‍ ഇഎഫ്ക്യുഎം എക്‌സലന്‍സ് മോഡല്‍ സ്വീകരിച്ചത്. കമ്പനിക്കകത്ത് മാതൃകപരമായ മാറ്റം കൊണ്ടുവരാന്‍ ഈ സംവിധാനം സഹായകമായി. ഇതിന് ഓഹരിയുടമകളില്‍ നിന്നും ജീവനക്കാരില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിച്ചു. ഞങ്ങളുടെ ബ്രാന്‍ഡുകള്‍ക്ക് മറ്റ് ബ്രാന്‍ഡുകള്‍ക്കിടയില്‍ മുന്‍തൂക്കം ലഭിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നതില്‍ ഞങ്ങള്‍ നിരന്തരമായി ശ്രമിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖലയില്‍ ബിസിനസ് മികവിന് നല്‍കുന്ന ഏറ്റവും ഉന്നത ബഹുമതികളിലൊന്നാണ് പ്രതിവര്‍ഷം നല്‍കുന്ന ദുബായ് ക്വാളിറ്റി അവാര്‍ഡ്. ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകളിലെ മൂന്ന് വിഭാഗങ്ങളായ ദുബായ് ക്വാളിറ്റി അവാര്‍ഡ്, ദുബായ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അവാര്‍ഡ്, ദുബായ് സര്‍വീസ് എക്‌സലന്‍സ് സ്‌കീം എന്നിവ കഴിഞ്ഞ കാലങ്ങളില്‍ ബിസിനസ് മികവ് സംസ്‌കാരം വളര്‍ത്തികൊണ്ടുവരാന്‍ ഏറെ ഉപകരിച്ചിട്ടുണ്ട്.

English summary
Jaleel distribution won Dubai Quality Appreciation Award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X