Get Updates
Get notified of breaking news, exclusive insights, and must-see stories!

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണിന് പുതിയ ഭാരവാഹികള്‍

സ്റ്റാഫോര്‍ഡ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പൊന്നുപിള്ള (ചെയര്‍പേഴ്‌സണ്‍), മാത്യു വൈരവണ്‍, സുരേഷ്പിള്ള (വൈസ് ചെയര്‍മാന്‍) ജെയിംസ് കൂടല്‍ (പ്രസിഡന്റ്) നൈനാന്‍ വീട്ടിനാല്‍, ജെയിംസ് ജോസഫ് (വൈസ് പ്രസിഡന്റ്മാര്‍), ആന്‍ഡ്രൂ ജേക്കബ് (സെക്രട്ടറി ), ജിന്‍സ് മാത്യു, മാമ്മന്‍ ജോര്‍ജ് (ജോയിന്റ് സെക്രട്ടറിമാര്‍), സണ്ണി ജോസഫ് (ട്രഷറര്‍), തോമസ് സ്റ്റീഫന്‍ (ജോയിന്റ് ട്രഷറര്‍), അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോയ് ചെഞ്ചേരില്‍, അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ഡോ .ജോര്‍ജ്ജ് കാക്കനാടന്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍.

council-1

ജീവകാരുണ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ജന്മനാടിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിന്റെ ഭാഗമായി പത്തനംതിട്ട കെ.കരുണാകരന്‍ മെമ്മോറിയല്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് ആംബുലന്‍സ് യൂണിറ്റ് നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചു. നാടിന്റെ തനിമയും സംസ്‌ക്കാരവും നിലനിര്‍ത്തുന്നതിന് വേണ്ടി കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കും.

council-2

മലയാളത്തിന്റെ മഹത്വം പുതിയതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിന് ലോക മലയാള സമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മെയ് ആദ്യവാരം വേള്‍ഡ് മലയാളി ഗ്ലോബല്‍ കൌണ്‍സില്‍ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവര്‍ത്തനോല്‍ഘാടനവും കുടുംബ സംഗമവും നടത്തുമെന്നും പുതുതാതായി തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റെ ജെയിംസ് കൂടല്‍ പറഞ്ഞു.

image3

ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ .പി .എ .ഇബ്രാഹിം ഹാജി, ഗ്ലോബല്‍ പ്രസിഡന്റെ മാത്യു ജേക്കബ്, ഗ്ലോബല്‍ പ്രോജെക്ട് ചെയര്‍മാന്‍ ആന്‍ഡ്രൂ പാപ്പച്ചന്‍ എന്നിവര്‍ പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരാവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ലോകമലയാളി സമൂഹത്തെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നത്തിനുവേണ്ടി 1995 ജൂലൈ 3 ന് ന്യൂ ജേഴ്‌സിയില്‍ തുടക്കം കുറിച്ച വേള്‍ഡ് മലയാളി കൗണ്‍സിലിന് നിലവില്‍ 34 രാജ്യങ്ങളിലായി 48 പ്രൊവിന്‍സുകള്‍ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+