ജെംസ് വെല്ലിങ്ങ്ടണ്‍ അക്കാദമിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
അല്‍ ഖെയില്‍ ജെംസ് വെല്ലിങ്ങ്ടണ്‍ അക്കാദമിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദുബായ്: അല്‍ ഖെയില്‍ ജെംസ് വെല്ലിങ്ങ്ടണ്‍ അക്കാദമിയുടെ ഔദ്യോഗിക ഉദ്ഘാടനം ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് മൈക്കിള്‍ ഓഫ് കെന്റ് നിര്‍വ്വഹിച്ചു. ജെംസ് എഡ്യുക്കേഷന്‍ സ്ഥാപകനും, ഗ്രൂപ്പ് ചെയര്‍മാനുമായ സണ്ണി വര്‍ക്കി, സ്ഥാപക കുടുംബാംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ജെംസിന്റെ മറ്റു സാരഥികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഉദ്ഘാടനത്തിനു ശേഷം പ്രിന്‍സ് മൈക്കില്‍ ഓഫ് കെന്റ് സ്‌കൂള്‍ മുഴുവന്‍ കാണുകയും, ഫൌണ്ടേഷന്‍ സ്റ്റേജ് 2 വിദ്യാര്‍ത്ഥികളുമായി സമയം ചിലവിടുകയും ചെയ്തു.
ജെംസ് വെല്ലിങ്ങ്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ രക്ഷാധികാരി എന്ന നിലയില്‍, യുഎഇയിലും, പുറത്തുമുള്ള ജെംസ് വെല്ലിങ്ങ്ടണ്‍ സ്‌കൂളുകളുടെ വളര്‍ച്ചയ്ക്കു സാക്ഷിയായ ഒരാളാണ് പ്രിന്‍സ് മൈക്കില്‍ ഓഫ് കെന്റ്. അല്‍ ഖെയില്‍ ജെംസ് വെല്ലിങ്ങ്ടണ്‍ അക്കാദമിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആത്മവിശ്വാസവും, സന്തോഷവും നിറഞ്ഞ ഇവിടുത്തെ വിദ്യാര്‍ത്ഥികളുടെ മുഖങ്ങളില്‍നിന്നും, ജെംസ് സ്‌കൂളുകളുടെ വിദ്യാഭ്യാസ നിലവാരം എത്ര വലുതാണെന്ന് തിരിച്ചറിയുന്നതായും പ്രിന്‍സ് മൈക്കില്‍ ഓഫ് കെന്റ് വ്യക്തമാക്കി.

കുട്ടികള്‍ക്ക് ഏറ്റവും മികച്ചതും, ഭാവിയില്‍ നിരവധി അവസരങ്ങള്‍ നല്‍കുന്നതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് അല്‍ ഖെയില്‍ ജെംസ് വെല്ലിങ്ങ്ടണ്‍ അക്കാദമി തുടങ്ങിയിരിക്കുന്നത്. ആറുപത്തിയഞ്ചിലധികം രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ പഠിക്കാനെത്തുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക്, ലോകനിലവാരമുള്ള ബ്രിട്ടീഷ് കരിക്കുലം വഴി മികച്ച വിദ്യാഭ്യാസമാണ് ജെംസ് വെല്ലിങ്ങ്ടണ്‍ സ്‌കൂളുകള്‍ നല്‍കുന്നതെന്ന് ജെംസ് എഡ്യുക്കേഷന്‍ ബോര്‍ഡ് മെമ്പറും, മാനേജിങ്ങ് ഡയക്ടറുമായ ഡിനോ വര്‍ക്കി പറഞ്ഞു.

പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ജെംസ് വെല്ലിങ്ങ്ടണ്‍ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള അലുംനി ലോകത്തിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളിലും, കോളേജുകളിലും സ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജെംസ് വെല്ലിങ്ങ്ടണ്‍ സ്‌കൂളുകളുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പ്രിന്‍സ് മൈക്കില്‍ ഓഫ് കെന്റ് ജെംസ് വെല്ലിങ്ങ്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സന്ദര്‍ശിക്കുകയും, ഒരു മരം നടുകയും ചെയ്തു.

മികച്ച അക്കാദമിക് നിലവാരമുള്ള ജെംസ് വെല്ലിങ്ങ്ടണ്‍ സ്‌കൂളിന് യുഎഇയില്‍ നാലു സ്‌കൂളുകളാണ് ഉള്ളത്. ജെംസ് വെല്ലിങ്ങ്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ജെംസ് വെല്ലിങ്ങ്ടണ്‍ പ്രൈമറി സ്‌കൂള്‍, ജെംസ് വെല്ലിങ്ങ്ടണ്‍ അക്കാദമി സിലിക്കണ്‍ ഒയാസിസ്, ജെംസ് വെല്ലിങ്ങ്ടണ്‍ അക്കാദമി അല്‍ ഖെയില്‍ എന്നിവയാണവ. കൂടാതെ ഖത്തറിലും ജെംസ് വെല്ലിങ്ങ്ടണ്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നു. തുടര്‍ച്ചായുള്ള അഞ്ചു വര്‍ഷങ്ങളിലായി കെ.എച്ച്.ഡി.എയുടെ പരിശോധനയില്‍ ഔട്ട്സ്റ്റാണ്ടിങ്ങ് എന്ന റേറ്റിങ്ങാണ് ജെംസ് വെല്ലിങ്ങ്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിനു ലഭിക്കുന്നത്.












Click it and Unblock the Notifications