പിസി ജോര്‍ജ്ജ് എംഎല്‍എയ്ക്ക് വമ്പിച്ച സ്വീകരണവും സാംസ്‌കാരിക സമ്മേളനവും
ഷാര്‍ജ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളെയും ആശ്ചര്യത്തിന്റെയും ആശങ്കയുടെയും മുള്‍മുനയില്‍ നിര്‍ത്തി കൊണ്ട് വന്‍ ഭൂരിപക്ഷത്തോട് കൂടി വിജയിച്ച് ചരിത്രം സൃഷ്ടിച്ച പി.സി.ജോര്‍ജ്ജിനു വമ്പിച്ച സ്വീകരണം നല്‍കുന്നു.
വെള്ളിയാഴ്ച വൈകീട്ട് 5.30 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് പി.സി.ജോര്‍ജ്ജ് എം.എല്‍.എയ്ക്ക് പ്രത്യേക സ്വീകരണം സംഘടിപ്പിച്ചിട്ടുണ്ട്. 'ജനപക്ഷം' യുഎ ഇ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ യു എ ഇ യിലെ പ്രമുഖ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.

നിയമസഭയിലെ കരുത്തുറ്റ ശബ്ദം ശ്രവിക്കാനും നേരില്‍ കാണുവാനും ആയിരങ്ങള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം ഷാര്‍ജയുടെ ചരിത്രത്തില്‍ ഇടം പിടിക്കുമെന്ന് 'ജനപക്ഷം' ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications