Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്: നബി ദിനത്തോട് അനുബന്ധിച്ച് ജനവരി 3 ന് പൊതു അവധി

ദുബായ്: നബി ദിനത്തോട് അനുബന്ധിച്ച് 2015 ജനവരി മൂന്ന് ശനിയാഴ്ച യുഎഇയില്‍ പൊതു അവധി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനമായി ലോകമെമ്പാടുമുള്ള മുസ്ലീം ജനത കൊണ്ടാടുന്നത്.

വിദ്യാഭ്യാസ, മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയുമായ ഹുസൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദിയാണ് 'മാവ്‌ലിദ് അല്‍ നബി' ആഘോഷത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചത്. യുഎഇയിലും വിപുലമായ ചടങ്ങുകളോടെയാണ് നബിദിനം ആഘോഷിയ്ക്കാനൊരുങ്ങുന്നത്.

Sheikh Zyed Road

തൊഴില്‍ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഘോബാഷ് സയീദ് ഘോബാഷും എല്ലാ പൊതുമേഖല സ്വകാര്യ മേഖല സ്ഥാപനങ്ങളിലേയും തൊഴിലാളികള്‍ക്ക് അവധി നല്‍കി സര്‍ക്കുലര്‍ പുറത്തിറക്കി. ഉത്തരവില്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാനാണ് ആവശ്യപ്പെടുന്നത്. ഉത്തരവ് ലംഘിയ്ക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+