കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാസിമിന് മലയാളത്തിന്റെ ആദരം; പരിപാടി റാസല്‍ഖൈമയില്‍

Google Oneindia Malayalam News

റാസല്‍ഖൈമ: ദുബായ് വിമാനത്താവളത്തില്‍ അപകട രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ ജാസിം ഈസ അല്‍ ബലൂഷിക്ക് 'ഗള്‍ഫ് മാധ്യമ'ത്തിന്റെയും 'മീഡിയവണി'ന്റെയും നേതൃത്വത്തില്‍ പ്രവാസി ഇന്ത്യന്‍ സമൂഹം ആദരാഞ്ജലിയര്‍പ്പിക്കുന്നു. സെപ്റ്റംബര്‍ ഒന്നിന് രാത്രി ഒമ്പതിന് റാസല്‍ഖൈമ കള്‍ചറല്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ കേരള കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. അറബ് ലോകത്തെ പ്രമുഖരും പ്രവാസി സംഘടനാ നേതാക്കളും ജാസിമിന് ആദരാഞ്ജലി അര്‍പ്പിക്കാനത്തെും.

ആഗസ്റ്റ് മൂന്നിന് ദുബായ് വിമാനത്താവളത്തില്‍ എമിറേറ്റ്സ് വിമാനത്തിന് തീപിടിച്ചപ്പോള്‍ മലയാളികള്‍ അടക്കമുള്ള 300ഓളം യാത്രക്കാരെ രക്ഷപ്പെടുത്തിയത് ജാസിം ഉള്‍പ്പെടെയുള്ള അഗ്നിശമന സേനാ ഉദ്യോഗസ്ഥരായിരുന്നു. മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തി വിമാനത്തിന്റെ തീയണക്കാനുള്ള ശ്രമത്തിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് ജാസിം രക്തസാക്ഷിയായത്. സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചും യാത്രക്കാരെ രക്ഷപ്പെടുത്തിയ ജാസിമിനെ സ്മരിക്കാനും ഇന്ത്യന്‍ സമൂഹത്തിന്റെ സ്നേഹാദരം അര്‍പ്പിക്കാനും 'ഗള്‍ഫ് മാധ്യമ'വും 'മീഡിയവണും' മുന്‍കൈയെടുക്കുകയായിരുന്നു. ചടങ്ങില്‍ ജാസിമിന്റെ കുടുംബാംഗങ്ങള്‍ മരണാനന്തര അംഗീകാരം ഏറ്റുവാങ്ങും. ചെറുപ്പം മുതല്‍ സഹജീവികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി 'ജാസിമുല്‍ ഖൈര്‍' എന്ന വിളിപ്പേരിന് അര്‍ഹനായയാളാണ് ജാസിം.

dubai

ഒഴിവുസമയങ്ങളിലും റമദാനില്‍ പ്രത്യേകിച്ചും ജാസിമിന്റെ മനസ്സും ശരീരവും ബുദ്ധിമുട്ടുന്നവര്‍ക്കൊപ്പമായിരുന്നു. ടെന്റുകളിലും ലേബര്‍ ക്യാമ്പുകളിലും ഭക്ഷണവും മറ്റ് സഹായങ്ങളുമായി ജാസിം എത്തുമായിരുന്നു. വഴിയാത്രക്കാര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിരുന്ന ജാസിമിന്റെ പ്രവൃത്തി ആയിരങ്ങള്‍ക്കാണ് ആശ്വാസമേകിയിരുന്നത്. ഈ സേവന സന്നദ്ധതക്കുള്ള അംഗീകാരം കൂടിയായി ചടങ്ങ് മാറും.

English summary
Jasim Essa Al Balushi to honored by NRI society in Ras Al Khaimah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X