ദുബായ്: വിവാഹം കഴിച്ചത് ഇഷ്ടമായില്ല, പെണ്‍കുട്ടി ചെയ്തത്!!!
ദുബായ്: തന്റെ വിവാഹം നടക്കുന്നതിന് മുമ്പേ വിവാഹിതയായ സുഹൃത്തിനോട് പ്രതികാരം തീര്‍ക്കാന്‍ പെണ്‍കുട്ടി സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്ത യുവതി പെണ്‍സുഹൃത്തിന്റെ അക്കൗണ്ടില്‍ അവളുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ വിവാഹം കഴിക്കാതിരിക്കെ സുഹൃത്തിന്റെ വിവാഹം കഴിഞ്ഞതാണ് പെണ്‍കുട്ടിയെ ചൊടിപ്പിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
തന്റൈ അടുത്ത സുഹൃത്തിന്റെ വിവാഹം മുടക്കാനുള്ള എല്ലാ വഴികളും പെണ്‍കുട്ടി നോക്കിയെങ്കിലും ഒന്നും നടക്കാതായതോടെയാണ് സഹപ്രവര്‍ത്തകരുടെ സഹായത്തോടെ സുഹൃത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ അശ്ലീല ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് മനസ്സിലാക്കിയ സുഹൃത്തിന് ആരാണ് ഹാക്ക് ചെയ്തത് എന്നതിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസന്വേഷിക്കുകയായിരുന്നു.

സൈബര്‍ ക്രൈം ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിനിടെയാണ് പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്ത് തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. താന്‍ വിവാഹം കഴിക്കാതിരിക്കെ സുഹൃത്ത് വിവാഹിതയായതാണ് പെണ്‍കുട്ടിയെ ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications